മുസഫർപുർ: മുസഫർപുർ സെൻട്രൽ ജയിലിൽ കഴിയുന്ന ബിഹാർ അഭയകേന്ദ്രം ബലാത്സംഗക്കേസിെല മുഖ്യപ്രതി ബ്രജേഷ് താക്കൂറിൽനിന്നും ഫോൺ നമ്പറുകൾ എഴുതിനിറച്ച രണ്ടു പേജുകൾ പൊലീസ് പിടിച്ചെടുത്തു. ഇതിൽ മന്ത്രിമാർ ഉൾപ്പെടെ 40ഒാളം പേരുടെ ഫോൺ നമ്പറുകൾ ഉണ്ടെന്നാണ് സൂചന. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഫോൺ നമ്പറുകൾ എഴുതിയ പേജുകൾ കണ്ടെത്തിയത്. എന്നാൽ, ഇയാളിൽനിന്ന് ഫോൺ കണ്ടെടുത്തിട്ടില്ല.
പീഡനവിവാദത്തിൽ ജൂൺ രണ്ടിന് അറസ്റ്റുചെയ്ത് ജയിലിലടച്ച ബ്രജേഷ് രണ്ടാഴ്ചയിലേറെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, പൊലീസ് സംഘം പരിശോധനക്കെത്തിയപ്പോൾ ഇയാൾ ആശുപത്രി സന്ദർശക ഗാലറിയിൽ ഇരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു പേജ് ഫോൺ നമ്പറുകൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത രേഖകൾ മുദ്രവെച്ച് കേസ് അന്വേഷിക്കുന്ന സി.ബി.െഎക്ക് കൈമാറി. ഇതിൽെപട്ട ആരുടെയെങ്കിലും നമ്പറിലേക്ക് വിളിച്ചുവെന്ന് കണ്ടെത്തിയാൽ പുതിയ കേസ് എടുത്തേക്കും.
ബ്രജേഷിെൻറ നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിലാണ് ഏഴുവയസ്സുള്ള കുട്ടി ഉൾപ്പെടെ 30ലേറെ പെൺകുട്ടികൾ ലൈംഗിക പീഡനങ്ങൾക്കും മർദനങ്ങൾക്കും ഇരയായത്.
അതിനിടെ, ബ്രജേഷിെൻറ മകൻ രാഹുൽ ആനന്ദിനെ സി.ബി.െഎ കസ്റ്റഡിയിൽനിന്ന് വിട്ടയച്ചു. കഴിഞ്ഞദിവസം രാത്രി സി.ബി.െഎ അംഗങ്ങൾ നടത്തിയ റെയ്ഡിനിടെ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡ് 12 മണിക്കൂറോളം നീണ്ടു.
ലൈംഗിക പീഡനം നടന്ന അഭയകേന്ദ്രവും ബ്രജേഷിെൻറ കുടുംബത്തിെൻറ ഉടമസ്ഥതയിലുള്ള ‘പ്രാതാഹ് കമൽ’ എന്ന ഹിന്ദി പത്രത്തിെൻറ ഒാഫിസും അന്വേഷണ ഉദ്യോഗസ്ഥർ സീൽ ചെയ്തിട്ടുണ്ട്. ‘സേവാ സങ്കൽപ് ഏവം വികാസ്’ എന്ന എൻ.ജി.ഒയെ കരിമ്പട്ടികയിൽപെടുത്തി. കേസിൽ ബ്രജേഷ് അടക്കം 10 പേർ ഇതുവരെ അറസ്റ്റിലായി.
തെൻറ സഹായിയായ മധുകുമാരിയെ ഉന്നതസ്ഥാനത്ത് എത്തിക്കാൻ ബ്രജേഷ് താക്കൂർ നടത്തിയ കളികളും അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുകൊണ്ടുവന്നു. ബിഹാറിലെ ‘സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ െസാസൈറ്റിയി’ലെ അംഗമായിരുന്നു നേരത്തെ മധുകുമാരി. സംസ്ഥാന ആരോഗ്യ വകുപ്പിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയതെന്ന് റിേപ്പാർട്ടുകൾ പറയുന്നു. ഇപ്പോൾ ‘വാമ ശക്തി വാഹിനി’യെന്ന എൻ.ജി.ഒയുടെ േപ്രാജക്ട് ഡയറക്ടർ ആണിവർ. മധുകുമാരിയെ ഇൗ സ്ഥാനത്തെത്തിച്ചതും ബ്രേജഷ് ആണത്രെ.
പട്നയിലെ മറ്റൊരു വനിത അഭയകേന്ദ്രത്തിലെ രണ്ട് അന്തേവാസികളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുകയാണ്. നേപ്പാളി നഗർ മേഖലയിലെ ആശ്ര അഭയകേന്ദ്രത്തിലെ 17ഉം 21ഉം വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികളാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. പട്ന മെഡിക്കൽ കോളജിലെ ചികിത്സക്കിെടയാണ് ഇരുവരും മരിച്ചതെന്നാണ് അധികൃതരുടെ വാദം. എന്നാൽ, പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. അതിസാരവും പനിയും ബാധിച്ചതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് അന്തേവാസികൾ ചാടിപ്പോയതിനെ തുടർന്നാണ് അടുത്തിടെ ഇൗ അഭയകേന്ദ്രം വാർത്തകളിൽ നിറഞ്ഞത്. സംഭവത്തിൽ ഒാരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ സമ്മാനങ്ങൾ നൽകി ഇവരെ പ്രലോഭിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.