ബിഹാറിൽ ദലിത് പെൺകുട്ടികൾ ബലാത്സംഗത്തിനിരയാകുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

പട്ന: ബിഹാറിൽ ദലിത് പെ​ൺകുട്ടികൾ ബലാത്സംഗത്തിനിരയാവുകയും അതിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ ആദ്യ അറസ്റ്റ് നടത്തി പൊലീസ്. കേസിൽ വെള്ളിയാഴ്ചയാണ് പൊലീസ് ആദ്യ അറസ്റ്റ് നടത്തിയത്. പട്നയിലെ മഹാദലിത് വിഭാഗത്തിൽ ഉൾപ്പെട്ട പെൺകുട്ടികളാണ് ബലാത്സംഗത്തിനിരയായത്.

കേസിൽ ഒരാളെ അറസ്റ്റ് ചെയ്ത വിവരം സീനിയർ സൂപ്രണ്ട് രാജീവ് മിശ്ര സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചു. നിലവിൽ അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ചയാണ് പട്നയിലെ ഹിന്ദുനി ബദാർ മേഖലയിൽ നിന്നും രണ്ട് മഹാദലിത് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയെന്ന വിവരം പുറത്ത് വന്നത്. പെൺകുട്ടികളിൽ ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും തുടർന്ന് മരിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ മറ്റൊരു പെൺകുട്ടി എയിംസിൽ ചികിത്സയിലാണ്. പെൺകുട്ടികൾ കുടുംബാംഗങ്ങളോടൊപ്പം ചാണകം ശേഖരിക്കാൻ പോയപ്പോഴാണ് പ്രതികൾ ഇവരെ തട്ടിക്കൊണ്ട് പോയത്. പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതിനെ ുടർന്ന് വലിയ പ്രതിഷേധം സംസ്ഥാന സർക്കാറിനെതിരെ ഉയർന്നിരുന്നു.

Tags:    
News Summary - Bihar Police makes first arrest in rape, murder of Dalit girls amid outrage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.