ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

പട്ന: ബിഹാറിലെ മധുബനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മക്കളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്. ജഞ്ജർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. പ്രതി പവൻ കുമാർ മഹ്തോ ഒളിവിലാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതി ഭാര്യവീട്ടിലായിരുന്നു താമസം. പിന്നാലെ ശനിയാഴ്ചയോടെ കുടുംബത്തെ മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കൂട്ടികൾ രക്ഷപ്പെട്ടിട്ടുണ്ട്.

വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് കൈമാറിയതായാണ് റിപ്പോർട്ട്. പ്രതിക്കായുള്ള തെരച്ചിൽ പുരോ​​ഗമിക്കുകയാണെന്നും ശേഷം കൂടുതൽ അന്വേഷണം ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Bihar man kills wife, two children, mother-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.