തട്ടിക്കൊണ്ടുപോകൽ കേസ്: ബിഹാർ നിയമന്ത്രിയെ കരിമ്പുകൃഷി വകുപ്പിലേക്ക് മാറ്റി ബിഹാർ സർക്കാർ

പാട്ന: തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് നിയമമന്ത്രി കാർത്തിക് കുമാറിന്‍റെ വകുപ്പ് മാറ്റി ബിഹാർ സർക്കാർ. ഷമീം അഹമ്മദാണ് പുതിയ നിയമമന്ത്രി. വെള്ളിയാഴ്ച രാത്രിയാണ് വകുപ്പ് മാറ്റത്തെ സംബന്ധിച്ച് സർക്കാർ അറിയിച്ചത്. കാർത്തിക് കുമാറിന് കരിമ്പ് കൃഷി മന്ത്രിയായാണ് മാറ്റം.

ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ പുതിയമന്ത്രിസഭയിൽ സഖ്യ ക‍ക്ഷിയായ ആർ.ജെ.ഡിയിൽ നിന്നുള്ള കാർത്തിക് കുമാറിനെ നിയമ മന്ത്രിയായി നിയമിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്‍റെ ക്രിമിനൽ പശ്ചാത്തലം ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്തെത്തി. ആളുകൾക്കെതിരെ കേസുകൾ ഉണ്ടാക്കുകയും പിന്നീട് വിശ്വസ്തരാവുമ്പോൾ അവരെ സംരക്ഷികുയുമാണ് നിതീഷ് കുമാർ ചെയ്യുന്നതെന്ന് ബീഹാറിലെ ബി.ജെ.പി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.

ആഗസ്റ്റ് പത്തിനാണ് ബി.ജെ.പിയെ ഭരണത്തിൽനിന്ന് പുറന്തള്ളി ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാസഖ്യം ബിഹാറിൽ അധികാരത്തിലെത്തിയത്. നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് രണ്ടാം തവണയാണ് അധികാരത്തില്‍ വരുന്നത്.

News Summary - Bihar Law Minister, Facing Kidnapping Case, Moved To Sugarcane Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.