പട്‌ന: ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലുള്ള സർക്കാർ ആശുപത്രിയിലെ ബെഡിൽ ഗോതമ്പ് ഉണക്കാനിട്ട് ആശുപത്രി ജീവനക്കാർ. വാൽമീകി നഗറിൽ നിന്നുള്ള ജെ.ഡി.യു എം.എൽ.എ റിങ്കു സിംഗ് എന്ന ധീരേന്ദ്ര പ്രതാപ് സിംഗ് തന്നെയാണ് തന്റെ നിയോജക മണ്ഡലത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ കെടുകാര്യസ്ഥത തുറന്നുകാട്ടിയത്.
തകഹാര വില്ലേജിലെ സി.എച്ച്.സിയിൽ എം.എൽ.എ നടത്തിയ മിന്നൽ പരിശോധനയിൽ ആശുപത്രി കിടക്കയിൽ ഗോതമ്പ് ഉണക്കുന്നതായി കണ്ടെത്തി. കൂടാതെ, സി.എച്ച്.സിയിലെ ഓപ്പറേഷൻ തിയറ്റർ സ്റ്റോർ റൂമായി ഉപയോഗിക്കുന്നതായും മരുന്നുകൾ ചവറ്റുകുട്ടയിൽ വലിച്ചെറിയുന്നതായും എം.എൽ.എ കണ്ടെത്തി.
“ആശുപത്രി ജീവനക്കാർ ഗോതമ്പ് ഉണക്കാൻ കിടക്കകൾ ഉപയോഗിക്കുന്നത് തികച്ചും ഞെട്ടിക്കുന്നതായിരുന്നു. ആൺ പെൺ വാർഡുകളിൽ മണ്ണും പൊടിയും കുന്നുകൂടിക്കിടക്കുകയാണ്. മരുന്നുകൾ ചവറ്റുകുട്ടകളിലേക്ക് വലിച്ചെറിയുകയും ഓപ്പറേഷൻ തിയേറ്റർ സ്റ്റോർ റൂമായി ഉപയോഗിക്കുകയും ചെയ്യുന്നു” -സിംഗ് പറഞ്ഞു. "ഞങ്ങൾ ആശുപത്രിയുടെ പട്ടിക പരിശോധിച്ചപ്പോൾ, നിരവധി ഡോക്ടർമാരും നഴ്സുമാരും ഇല്ലെന്ന് കണ്ടെത്തി. സി.എച്ച്.സിയിൽ പൂർണ്ണമായ കെടുകാര്യസ്ഥത കണ്ടു. അത് സഹിക്കാവുന്നതല്ല. ജില്ലാ മജിസ്‌ട്രേറ്റിനെയും സിവിൽ സർജനെയും കണ്ട് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.