ബിഹാർ സർക്കാർ രൂപീകരണം; എൻ.ഡി.എ യോഗം ഇന്ന്​

പട്​ന: ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചക്കായി എൻ.ഡി.എ യോഗം വെള്ളിയാഴ്​ച ചേരും. നിതീഷ്​ കുമാറിനെ മുഖ്യമന്ത്രിയാക്കാനാണ്​ എൻ.ഡി.എ തീരുമാനം. സുപ്രധാന വകുപ്പുകൾ വേണമെന്ന ആവശ്യമുയർത്തി ബി.ജെ.പിയും ജെ.ഡി.യുവും രംഗത്തെത്തിയിരുന്നു.

ഗവർണറെ കാണൽ, സത്യപ്രതിജ്ഞ തീയതി, സമയം, മന്ത്രിപദം, സ്​പീക്കർ പദവി തുടങ്ങിയവ യോഗത്തിൽ ചർച്ച​െചയ്യും.

എൻ.ഡി.എ സർക്കാറി​െൻറ സത്യപ്രതിജ്ഞ ചടങ്ങി​െൻറ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അതി​െൻറ നടപടിക്രമങ്ങൾക്കായി മൂന്നുനാലു ദിവസം വേണ്ടിവരുമെന്നും നിതീഷ്​ കുമാർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ദീപാവലിക്ക്​ ശേഷമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്​. തെരഞ്ഞെടുപ്പ്​ ഫലത്തെക്കുറിച്ച്​ ഞങ്ങൾ വിലയിരുത്തിവരികയാണ്​. എൻ.ഡി.എ സഖ്യത്തിലെ എല്ലാ അംഗങ്ങളും വെള്ളിയാഴ്​ച കൂടിക്കാഴ്​ച നടത്തുമെന്നും നിതീഷ്​ കുമാർ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി സ്​ഥാനത്തിന്​ യാതൊരു അവകാശവാദവുമില്ല. എൻ.ഡി.എ ആയിരിക്കും തീരുമാനങ്ങളെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെ.ഡി.യുവി​െൻറ വോട്ട്​ ബാങ്കിൽ കുറവ്​ വന്നതെങ്ങനെയെന്ന്​ പരിശോധിക്കുമെന്നും നിതീഷ്​ കുമാർ വ്യക്തമാക്കിയിരുന്നു.

ജെ.ഡി.യുവി​െൻറ തകർച്ചയിൽ ചിരാഗ്​ പാസ്വാനെ നിതീഷ്​ കുമാർ കുറ്റപ്പെടുത്തി.​ ജെ.ഡി.യു മത്സരിച്ച 137 സീറ്റുകളിലും ചിരാഗ്​ പാസ്വാൻ സ്​ഥാനാർഥികളെ നിർത്തി. ചിരാഗ്​ പാസ്വാ​െൻറ വിജയം ഒരിടത്തു മാത്രമായി ഒതുങ്ങിയതായും നിതീഷ്​ കുമാർ പറഞ്ഞു. 

Tags:    
News Summary - Bihar Government Formation NDA partners to meet today in Patna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.