ബിഹാറിൽ 20കാരിയെ തീകൊളുത്തിയ സംഭവം മറച്ചുവെച്ചു; എൻ.ഡി.എ സർക്കാരിനെതിരെ രാഹുൽ

ന്യൂഡൽഹി: ബിഹാറിലെ വൈശാലിയിൽ ​20കാരിയെ തീകൊളുത്തി ​െകാലപ്പെടുത്തിയ സംഭവത്തിൽ നിതീഷ്​ കുമാർ സർക്കാറിനെതിരെ രാഹുൽ ഗാന്ധി. പെൺകുട്ടിയെ കൊലപ്പെടുത്തിയ വിവരം തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഭരണകൂടം മൂടിവെച്ചതായും രാഹുൽ ഗാന്ധി ആരോപിച്ചു.

ആരുടെ കുറ്റകൃത്യമാണ്​ കൂടുതൽ അപകടകരമെന്നും മനുഷ്യത്വ രഹിതമായ പ്രവൃത്തി ചെയ്​ത​വരോ അതോ തെരഞ്ഞെടുപ്പ്​ വിജയത്തിനായി ക്രൂര കുറ്റകൃത്യം മറച്ചുവെച്ചവരോ എന്ന്​ രാഹുൽ ചോദിച്ചു. ​ചൊവ്വാഴ്​ച രാവിലെ ട്വിറ്ററിലൂടെയായിരുന്നു ​അദ്ദേഹത്തി​െൻറ പ്രതികരണം.

ഒക്​ടോബർ 30ന്​ ആക്രമിക്കപ്പെട്ട പെൺകുട്ടി 15 ദിവസത്തെ ആശുപ​ത്രി വാസത്തിനുശേഷം നവംബർ 15ന്​ മരണത്തിന്​ കീഴടങ്ങുകയായിരുന്നു. ബിഹാർ തെരഞ്ഞെടുപ്പിൽ വോ​ട്ടെടുപ്പ്​ ദിവസങ്ങളായതിനാൽ പെൺകുട്ടി ആക്രമിക്കപ്പെട്ട വിവരം പൊലീസോ ഭരണകൂടമോ പുറത്തുവിട്ടിരുന്നില്ല. ഇത്​ സംസ്​ഥാനത്ത്​ വൻ പ്രതിഷേധത്തിനും ഇടയാക്കി.

വൈശാലിയിലെ ഹാജിപുരിലാണ് സംഭവം. 20 കാരിയായ മുസ്​ലിം പെൺകുട്ടിയെ ഹാജിപുരിൽതന്നെയുളള പുരുഷൻമാർ ​ചേർന്ന്​ അതിക്രമിക്കുകയായിരുന്നു. അതിക്രമം പെൺകുട്ടി ചെറുത്തതോടെ പ്രതികൾ പെൺകുട്ടിയുടെ ദേഹത്ത്​ മണ്ണെണ്ണ ഒഴിച്ചശേഷം തീകൊളുത്തി. ഉടൻതന്നെ പെൺകുട്ടിയെ ഹാജിപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ച്​ പെൺകുട്ടി​യുടെ മൊഴി അന്നുതന്നെ പൊലീസ്​ രേഖപ്പെടുത്തിയിരുന്നു. ഗ്രാമവാസികളിലൊരാൾ തന്നെയായ ചന്ദൻ എന്നയാളും സുഹൃത്തുക്കളും ചേർന്നാണ്​ തന്നെ ആക്രമിച്ചതെന്ന്​ പെൺകുട്ടി മൊഴി നൽകി.

പിറ്റേദിവസം പെൺകുട്ടിയെ വിദഗ്​ധ ചികിത്സക്കായി പട്​ന മെഡിക്കൽ കോളജിലേക്ക്​ മാറ്റി. അവിടെവെച്ച്​ വീണ്ടും മൊഴി രേഖ​െപ്പടുത്തുകയും ഇത്​ വിഡിയോ എടുക്കുകയും ചെയ്​തിരുന്നു. പെൺകുട്ടിയുടെ മൊഴി പിന്നീട്​ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിഡിയോ വൈറലായതോടെ പൊലീസ്​ ഡെപ്യൂട്ടി സൂപ്രണ്ട്​ ആശുപത്രിയി​ലെത്തുകയും പെൺകുട്ടിയുടെ കുടുംബവുമായി സംസാരിക്കുകയും ചെയ്​തിരുന്നു. രണ്ടുദിവസത്തിനുശേഷം എഫ്​.ഐ.ആർ രേഖപ്പെടുത്തുകയും ചെയ്​തു. രണ്ടാഴ്​ചക്ക്​ ശേഷം നവംബർ 15ന്​ പെൺകുട്ടി മരിച്ചു.

പെൺകുട്ടിയുടെ മരണത്തോടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തുകയും ​പ്രതികളെ പിടികൂടുന്നതുവരെ പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിക്കില്ലെന്ന്​ അറിയിക്കുകയുമായിരുന്നു. തുടർന്ന്​ പ്രതികളെ ഉടൻ പിടികൂടുമെന്ന്​ പൊലീസ്​ നൽകിയ ഉറപ്പിൽ മൃതദേഹം സംസ്​കരിച്ചു. മുഖ്യപ്രതിയായ ചന്ദനെ പിന്നീട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. രണ്ടുപേർക്കായി ലുക്ക്​ ഔട്ട്​ നോട്ടീസും പുറത്തിറക്കി. 

Tags:    
News Summary - Bihar girl burnt alive, Rahul Gandhi asks killing hidden for election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.