പ്രളയം: മലയാളികളെ രക്ഷിച്ചു

പട്​ന: ബീഹാറിലെ പ്രളയത്തിൽ നഗരത്തിൽ കുടുങ്ങിയ മലയാളികളെ ദുരന്തനിവാരണ സേന രക്ഷിച്ചു. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീൽ കുമാര്‍ മോദിയെയും കുടുംബത്തെയും സേന എത്തിയാണ് രക്ഷിച്ചത്. ഇവർ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുകയായിരുന്നു.മലയാളികൾ ഉൾപ്പടെയുള്ള 25,000 ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക്​ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ഹെ​ലി​കോ​പ്​​ട​ർ ന​ൽ​ക​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ വ്യോ​മ​സേ​ന​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ക​ന​ത്ത മ​ഴ​യി​ൽ രാ​ജ്യ​ത്ത്​ ദി​വ​സ​ങ്ങ​ൾ​ക്കി​ടെ മ​രി​ച്ചവരുടെ എണ്ണം​ 134 ആയി ഉയർന്നു. ഉ​ത്ത​രേ​ന്ത്യ​യി​ലാ​ണ്​ കൂ​ടു​ത​ൽ നാ​ശം​. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഇ​തു​വ​രെ 93 പേ​രാ​ണ്​ മ​രി​ച്ച​ത്.

ഝാ​ർ​ഖ​ണ്ഡി​ലെ ദം​ക ജി​ല്ല​യി​ൽ മ​തി​ലി​ടി​ഞ്ഞ്​ കു​ടും​ബ​ത്തി​​ലെ മൂ​ന്നു​പേ​ർ മ​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ൻ എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ശ​നി​യാ​ഴ്​​ച മാ​ത്രം 13 പേ​ർ മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ രാ​ജ്​​കോ​ട്ട്​ ജി​ല്ല​യി​ൽ കാ​ർ ഒ​ലി​ച്ചു​പോ​യി മൂ​ന്നു സ്​​ത്രീ​ക​ൾ മ​രി​ച്ചു. ഗം​ഗ ന​ദി ക​ര​ക​വി​ഞ്ഞ​തി​െ​ന തു​ട​ർ​ന്ന്​ വെ​ള്ളം ക​യ​റി​യ യു.​പി​യി​ലെ ബ​ലി​യ ജി​ല്ല ജ​യി​ലി​ൽ​നി​ന്ന്​ 900 ത​ട​വു​കാ​രെ മ​റ്റ്​ ജ​യി​ലു​ക​ളി​ലേ​ക്ക്​ മാ​റ്റാൻ തീരുമാനിച്ചു.

Tags:    
News Summary - Bihar Flood: Malayalis Rescued -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.