കടപ്പാട്​: https://indianexpress.com

ബിഹാർ തെരഞ്ഞെടുപ്പ്​: ആലിംഗനവും ഹസ്​തദാനവും വേണ്ട, റാലികളിൽ മാസ്​ക്​ നിർബന്ധം

പട്​ന: കോവിഡ്​ മഹാമാരിക്കിടയിലാണ് ബിഹാറിൽ​ ഈ മാസം നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാൻ പോകുന്നത്​. ഇതി​െൻറ ഭാഗമായി തെരഞ്ഞെടുപ്പി​െൻറ ഭാഗമായി നിർബന്ധമായും പാലിച്ചിരിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്​ സംസ്​ഥാന സർക്കാർ.

തെരഞ്ഞെടുപ്പ്​ റാലികളിൽ പ​ങ്കെടുക്കുന്നവർക്കെല്ലാം മാസ്​ക്​ നിർബന്ധമായിരിക്കണമെന്നതാണ്​ അതിൽ ഒന്ന്​. അടച്ചിട്ട ഹാളുകളിൽ പരമാവധി 200 പേരെ മാത്രമേ അനുവദിക്കാൻ പാടുള്ളൂ. ഇതോടൊപ്പം തന്നെ മാസ്​കും ആറടി സാമൂഹിക അകലവും നിർബന്ധം.

വോട്ടർമാരെയും മറ്റും ആലിംഗനും ചെയ്യുന്നതിൽ നിന്നും ഹസ്​തദാനം നൽകുന്നതിൽ നിന്നും നേതാക്കൻമാരെ വിലക്കി. പരിപാടികൾ നടത്തുന്ന വേദികളിൽ നാപ്​കിനുകൾ ലഭ്യമാക്കുകയും അണുനശീകരണം നടത്തുകയും വേണം. ​

തെരഞ്ഞെടുപ്പ്​ പ്രചാരണത്തി​െൻറ ഭാഗമായി ആകാശവാണിയിലും ദൂരദർശനിലും സ്​ഥാനാർഥികൾക്ക്​ നൽകിയിരുന്ന സമയം തെരഞ്ഞെടുപ്പ്​ കമീഷൻ ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്​. ജനങ്ങളുമായി അധികം ബന്ധപ്പെടാതെ പ്രചാരണം നടത്തുന്നത്​ പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായാണിത്​.

എല്ലാ പ്രാദേശിക , ദേശീയ പാർട്ടികൾക്കും അടിസ്​ഥാനമായി 90 മിനിറ്റായിരിക്കും ദൂരദർശ​െൻറയും ആകാശവാണിയുടെയും പ്രാദേശിക കേന്ദ്രങ്ങളിൽ വെച്ച്​ അനുവദിക്കുക. 2015ലെ തെരഞ്ഞെടുപ്പിലെ പ്രകടനം മുൻനിർത്തിയാകും അധികം നൽകേണ്ട സമയം നിശ്ചയിക്കുക. ഒരു സെഷനിൽ 30 മിനിറ്റിൽ കൂടുതൽ ഒരു പാർട്ടിക്കും അനുവദിക്കില്ല. നാമനിർദേശപത്രിക സമർപിക്കുന്നതി​െൻറ അവസാന ദിവസത്തിനും വോട്ടിങ്ങി​െൻറ രണ്ട്​ ദിവസം മുമ്പ്​ വരെയാണ്​ പ്രക്ഷേപണം.

ഒക്​ടോബർ 28, നവംബർ മൂന്ന്​, ഏഴ്​ തിയതികളിലായി മൂന്ന്​ ഘട്ടങ്ങളിലായാണ്​ ബിഹാറിൽ തെരഞ്ഞെടുപ്പ്​. നവംബർ 10ന്​ വേ​ട്ടെണ്ണും.  

Tags:    
News Summary - bihar election no hugging and shaking hands mask is must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.