Posted On
date_range Updated On
date_range ഒരാൾ പോലും വോട്ട് ചെയ്യാനെത്തിയില്ല; ബിഹാർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ബരുരാജിലെ ഗ്രാമവാസികൾ
പാട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉച്ചക്ക് ഒരു മണി വരെ 32.82 ശതമാനം പോളിങ്. 94 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം, ബരുരാജ് നിയമസഭ മണ്ഡലത്തിലെ ചുലായി ബിഷുൻപുർ ഗ്രാമത്തിലെ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
പ്രദേശത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനും വികസനമെത്തിക്കാനും ജനപ്രതിനിധികൾ യാതൊന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബരുരാജ് ഗ്രാമവാസികൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. ഉച്ചയായിട്ടും ഒരാൾ പോലും വോട്ട് ചെയ്യാൻ എത്തിയിട്ടില്ലെന്ന് പോളിങ് ഓഫിസർമാരിലൊരാൾ പറഞ്ഞു. 729 പേരാണ് ഗ്രാമത്തിൽ വോട്ടർമാരായി ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.