Posted On
date_range Updated On
date_range നില മെച്ചപ്പെടുത്താനാകാതെ കോൺഗ്രസ്
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താൻ കഴിയാതെ കോൺഗ്രസ്. 22 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. മഹാസഖ്യത്തിൽ 70 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്.
ആർ.ജെ.ഡിക്ക് കൂടുതൽ സീറ്റുകൾ നൽകിയിരുന്നെങ്കിൽ മഹാസഖ്യത്തിന് മുന്നേറ്റം കാഴ്ചവെക്കാനാകുമെന്നാണ് നിലവിലെ വിലയിരുത്തൽ. ആർ.ജെ.ഡി കൂടുതൽ സീറ്റുകളിൽ മത്സരിക്കണമെന്ന് ലാലു പ്രസാദ് യാദവ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും മറ്റും പ്രചരണ പരിപാടികൾ വേണ്ടത്ര ഗുണം ചെയ്തില്ലെന്നുവേണം കരുതാൻ.
2015ൽ 23 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് പിടിച്ചെടുത്തത്. 6.7ശതമാനം വോട്ടുമാത്രമാണ് അന്ന് കോൺഗ്രസിന് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.