Posted On
date_range Updated On
date_range ബിഹാർ കരട് വോട്ടർ പട്ടിക; ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: ബിഹാറിൽ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തുപോയവർക്ക് അവകാശ വാദങ്ങൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ച സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.
കമീഷൻ അനുവദിച്ച സമയം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ആർ.ജെ.ഡിയും സി.പി.ഐ.എം.എലും സുപ്രീംകോടതിയെ സമീപിച്ചത്.
മുൻ ഉത്തരവിനു ശേഷം അവകാശവാദം സമർപ്പിക്കുന്ന വോട്ടർമാരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.