നിതീഷ് കുമാർ രാജിക്ക്?; ഗവർണറുമായി കൂടിക്കാഴ്ച ഉടൻ

പട്ന: ബിഹാറിൽ ജെ.ഡി.യു എൻ.ഡി.എ പാളയം വിടുമെന്ന കാര്യം ഉറപ്പായി. പട്നയിൽ പാർട്ടി എം.പിമാരുടെയും എം.എൽ.എമാരും യോഗം ഇന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ചിരുന്നു. എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കിയ ശേഷം നിതീഷ് കുമാർ ഗവർണറെ കാണാൻ തീരുമാനിക്കുകയും കൂടിക്കാഴ്ചക്ക് സമയം തേടുകയും ചെയ്തു.

ഇതോടെ നിതീഷ് രാജിവെച്ചേക്കുമെന്ന അഭ്യൂഹം ഉയർന്നിട്ടുണ്ട്. ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ ബി.ജെ.പി മന്ത്രിമാരെ പുറത്താക്കുന്ന കാര്യം അദ്ദേഹം ഉന്നയിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

ജെ.ഡി.യു യോഗം നടക്കുമ്പോൾ തന്നെ തേജസ്വി യാദവിന്‍റെ ആർ.ജെ.ഡിയും പട്നയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ നിതീഷ് കുമാറിന് ആർ.ജെ.ഡി നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബി.​ജെ.​പി​യുമായുള്ള നാ​ലു വ​ർ​ഷ​മാ​യി തു​ട​രു​ന്ന സഖ്യം അ​വ​സാ​നി​പ്പി​ക്കാ​നാണ് പ്ര​ധാ​ന സ​ഖ്യ​ക​ക്ഷിയായ ജെ.ഡി.യുവും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ഒ​രു​ങ്ങു​ന്നത്. ബി.​ജെ.​പി ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​മെ​ങ്കി​ൽ ജ​ന​താ​ദ​ൾ-​യു​വി​നെ സ്വാ​ഗ​തം ചെ​യ്യു​മെന്ന് ആ​ർ.​ജെ.​ഡി, കോ​ൺ​ഗ്ര​സ്, ഇ​ട​തു പാ​ർ​ട്ടി​ക​ൾ വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

പാ​ർ​ട്ടി പി​ള​ർ​ത്തി ത​ന്നെ ഒ​തു​ക്കാ​നും ബി.​ജെ.​പി​യെ വ​ള​ർ​ത്താ​നു​മാ​ണ് കേ​ന്ദ്ര​ത്തി​ലെ ആ ​പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പമാണ് നി​തീ​ഷി​നും ജെ.​ഡി.​യു​വി​നു​മു​ള്ളത്. ജെ.​ഡി.​യു വീ​ണ്ടും രാ​ജ്യ​സ​ഭ സീ​റ്റ് ന​ൽ​കാ​തി​രു​ന്ന മു​ൻ​കേ​ന്ദ്ര​മ​ന്ത്രി ആ​ർ.​പി.​സി സി​ങ് പാ​ർ​ട്ടി വി​ട്ട​തോ​ടെ​യാ​ണ് ബി.​ജെ.​പി-​ജെ.​ഡി.​യു ബ​ന്ധം കൂ​ടു​ത​ൽ മോ​ശ​മാ​യ​ത്.

Tags:    
News Summary - Bihar CM Nitish Kumar To Meet Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.