പട്ന: സോഫ്റ്റ്‌വെയർ തകരാറുമൂലം ബിഹാറിൽ രണ്ടു മാസമായി ശമ്പളമില്ലാതെ മുഖ്യമന്ത്രിയും സർക്കാർ ജീവനക്കാരും. സി.എഫ്.എം.എസ് 2.0 എന്ന പുതിയ സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് കാലതാമസം.
സിസ്റ്റത്തിലെ സാങ്കേതിക തകരാറുകൾ ശമ്പള വിതരണത്തെയും ബിൽ പേയ്‌മെന്റുകളെയും തടസ്സപ്പെടുത്തി. മൂന്ന് ലക്ഷം റീജിയണൽ സ്റ്റാഫുകളും അഞ്ച് ലക്ഷം അധ്യാപകരും 50,000 കരാർ തൊഴിലാളികളും ശമ്പളമില്ലാതെ ബുദ്ധിമുട്ടിലാണ്. ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം ഇവർക്ക് ലഭിച്ചിട്ടില്ല.
സാങ്കേതിക തകരാറുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കുമെന്ന് ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സാമ്രാട്ട് ചൗധരി കഴിഞ്ഞ വർഷം ഡിസംബർ 27 ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെയായിട്ടും പരിഹരിക്കപ്പെട്ടിട്ടില്ല.പ്രതിമാസം 6000 കോടി രൂപയാണ് ബിഹാർ സർക്കാർ ശമ്പള ഇനത്തിൽ വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.