Posted On
date_range Updated On
date_range ആശുപത്രി ദുരന്തം: ഒഡീഷ മന്ത്രി രാജിവെച്ചു
ഭുവനേശ്വര്‍: എസ്.യു.എം ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 25 ആയി. ആയിരം ബെഡുള്ള വന്‍കിട ആശുപത്രിയുടെ ഒന്നാം നിലയിലെ ഡയാലിസിസ് വാര്‍ഡിനടുത്തുണ്ടായ ചെറിയ തീപിടിത്തമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്.
ദുരന്തത്തിന്‍െറ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഡിഷ ആരോഗ്യമന്ത്രി അതാനു സവ്യസാചി നായക് മുഖ്യമന്ത്രി നവീന്‍ പട്നായികിന് രാജി നല്‍കി. ആശുപത്രിയിലുണ്ടായിരുന്ന 25 രോഗികളാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. പുക ശ്വസിച്ചതിനെതുടര്‍ന്ന് അവശനിലയിലായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച നാലു പേര്‍ വെള്ളിയാഴ്ച മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.