ഭൂട്ടാന്‍റെ പരമോന്നത സിവിലിയൻ പുരസ്​കാരം പ്രധാനമന്ത്രി നരേ​ന്ദ്രമോദിക്ക്

ന്യൂഡൽഹി: ഭൂട്ടാന്‍റെ പരമോന്നത സിവിലിയൻ പുരസ്​കാരം പ്രധാനമന്ത്രി നരേ​ന്ദ്രമോദിക്ക്​. ഭൂട്ടാനീസ്​ സർക്കാർ അറിയിച്ചതാണ്​ ഇക്കാര്യം.

ഭൂട്ടാൻ ദേശീയ ദിനമായ ഡിസംബർ 17നാണ്​ രാജാവ്​ ജിഗ്​മെ ഖേസർ നാംഗ്യൽ വാങ്​ചുക്​ പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ചത്​. കോവിഡ്​ കാലത്തുൾപ്പടെ ഇന്ത്യ നൽകിയ സഹായങ്ങൾക്ക്​ ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോ​േട്ട ഷേറിങ്​ നന്ദി അറിയിക്കുകയും ചെയ്​തു.

പരമോന്നത സിവിലിയൻ പുരസ്​കാരം സമ്മാനിക്കുന്നതിന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര്​ രാജാവ്​ നിർദേശിച്ചതിൽ അതിയായ സന്തോഷമു​ണ്ടെന്ന്​ ഭൂട്ടാൻ പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു. കോവിഡ്​ കാലത്ത്​ മോദി ഭൂട്ടാന്​ നൽകിയ ഉപാധികളില്ലാത്ത സൗഹൃദത്തെയും രാജാവ്​ പ്രശംസിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.


Tags:    
News Summary - Bhutan confers highest civilian award on PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.