മോദിയുടെ മാനസിക നില തെറ്റി; ചികിത്സ നൽകണം -ഭൂപേഷ്​ ബാഘേൽ

റായ്പൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പരാമർശം നടത്തിയ മോദിയുടെ നടപടിയെ വിമർശിച്ച് ഛത്തി​സ്​​ഗ​ഢ ് മു​ഖ്യ​മ​ന്ത്രി​ ഭൂപേഷ്​ ബാഘേൽ. മോദിക്ക് സമനില തെറ്റിയെന്നും അദ്ദേഹത്തിന് ചികിത്സയാണ് വേണ്ടതെന്നും ബാഘേൽ മ ാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് മണിക്കൂർ മാത്രമേ ഉറക്കം ലഭിക്കുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്ത ിൽ ഉറക്കം നഷ്ടപ്പെടുന്നവരുടെ മാനസിക നിലയിൽ തകരാറ് സംഭവിക്കുമെന്നും ബാഘേൽ പരിഹസിച്ചു.

രാഹുൽ ഗാന്ധിക്കെതിരായ വിമർശനത്തിലാണ്​ രാജീവ്​ ഗാന്ധിക്കെതിരെ മോദി പരാമർശം നടത്തിയത്​. സ്​തുതിപാഠകർ വിശുദ്ധനെന്ന്​ വിളിച്ച താങ്കളുടെ പിതാവിൻെറ അന്ത്യം അഴിമതിക്കാരിൽ ഒന്നാമനായിക്കൊണ്ടായിരുന്നു എന്നാണ്​ യു.പിയിൽ മോദി പ്രസംഗിച്ചത്​. 1980കളിലെ ബോഫോഴ്​സ്​ തോക്കിടപാട്​ സംബന്ധിച്ച കേസിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു മോദിയുടെ പ്രസംഗം.

എന്നാൽ കർമഫലം മോദി​െയ കാത്തിരിക്കുന്നുവെന്നാണ് രാഹുൽ അതിന്​ മറുപടി നൽകിയത്​. മോദിക്ക്​ ബുദ്ധി ഭ്രമം സംഭവിച്ചുവെന്നും അമേത്തിയിലെ ജനങ്ങൾ അനുയോജ്യ മറുപടി നൽകുമെന്നും പ്രിയങ്കയും വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Bhupesh Baghel On Rajiv Gandhi Remarks-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.