പൗരത്വ പ്രതിഷേധം; ബിരുദ സർട്ടിഫിക്കറ്റ് നിരസിച്ച് ബി.എച്ച്.യു വിദ്യാർഥി -VIDEO

ലഖ്നോ: പൗരത്വനിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങിയ വിദ്യാർഥികളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് വരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ ബിരുദ സർട്ടിഫിക്കറ്റ് നിരസിച്ച് വിദ്യാർഥി. രജത് സിങ് എന്ന വിദ്യാർഥിയാണ് വേദിയിൽ വെച്ച് ബിരുദദാനം നിരസിച്ച് പ്രതിഷേധിച്ചത്.

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച 70ഓളം വിദ്യാർഥികളെ കഴിഞ്ഞ 19ന് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. പൗരത്വ നിയമത്തിനെതിരെയും വിദ്യാർഥികളെ മോചിപ്പിക്കാത്തതിലും പ്രതിഷേധിച്ചാണ് ബിരുദ സർട്ടിഫിക്കറ്റ് നിരസിച്ചതെന്ന് രജത് സിങ് പറഞ്ഞു.

Full View

ബനാറസ് ഹിന്ദു സർവകലാശാലയിലെ 25 വിദ്യാർഥികളും അറസ്റ്റിലായവരിൽ ഉൾപ്പെടും. കലാപമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവരെ ജയിലിൽ അടച്ചത്. ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന വിദ്യാർഥികളും അറസ്റ്റിലായവരിൽ ഉണ്ടെന്ന് രജത് സിങ് പറയുന്നു.

Tags:    
News Summary - BHU Student Refuses to Accept Degree Over Arrest of CAA Protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.