Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 35കാരന് വധശിക്ഷ
ഭോപാൽ: 12കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ 35കാരന് ഭോപാൽ പ്രത്യേക കോടതി (പോസ് കോ) വധശിക്ഷ വിധിച്ചു. കഴിഞ്ഞമാസം രജിസ്റ്റർ ചെയ്ത കേസിലാണ് 32 ദിവസത്തിനകം വിധിവന്നത്. കൊലപാതകം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യൽ എന്നീ കുറ്റങ്ങൾക്ക് വിഷ്ണു ബമോറയെയാണ് ശിക്ഷിച്ചത്.
പ്രത്യേക കോടതി ജഡ്ജി കുമുദിനി പേട്ടലിെൻറയാണ് വിധി. തട്ടിക്കൊണ്ടുപോയതിനും ബലമായി പീഡിപ്പിച്ചതിനും വിവിധ വകുപ്പുകൾ പ്രകാരം മൂന്നുവർഷം, ഏഴുവർഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരേസമയം അനുഭവിച്ചാൽ മതി. ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ബമോറയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കേസിൽ 30 സാക്ഷികളെ വിസ്തരിച്ചു. കണ്ട്വയിൽ മോർതാക്ക ഗ്രാമത്തിൽ ബാലികയെ കാണാതാകുകയും പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയുമായിരുന്നു. ജൂൺ 10നാണ് ബമോറയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.