Posted On
date_range Updated On
date_range മദ്യപിച്ചെത്തി അമ്മയെ മർദിച്ച പിതാവിനെ 16കാരി കൊലപ്പെടുത്തി
ഭോപ്പാൽ: മദ്യപിച്ചെത്തി അമ്മയെ മർദിച്ച പിതാവിനെ 16കാരി കൊലപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് ഭോപ്പാലിലാണ് സംഭവം. തുണികഴുകാൻ ഉപയോഗിക്കുന്ന ഇരുമ്പ് ഉപകരണം ഉപയോഗിച്ചാണ് പെൺകുട്ടി പിതാവിനെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം പൊലീസിനെ വിളിച്ച് പെൺകുട്ടി കീഴടങ്ങുകയും ചെയ്തു. തൊഴിൽരഹിതനായ പിതാവ് മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. കെട്ടിടം പണിക്ക് പോകുന്ന മൂത്ത മകനാണ് കുടുംബം നോക്കിയിരുന്നത്. ബുധനാഴ്ച മകെൻറ കല്യാണക്കാര്യം പറഞ്ഞ് പെൺകുട്ടിയുടെ അമ്മയും പിതാവും തമ്മിൽ വഴക്കടിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവർ പിതാവിനെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിൽ പെൺകുട്ടിയെ പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജൂവനൈൽ ഹോമിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.