ഭോജ്പുരി യൂട്യൂബർ മാലതി ദേവി തൂങ്ങിമരിച്ച നിലയിൽ

സന്ത് കബീർ നഗർ (യു.പി): ഭോജ്പുരി ഗായികയും യൂട്യൂബറുമായ മാലതി ദേവി ചൗഹാനെ (30) സംശയാസ്പദമായ സാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

സ്ത്രീധന പീഡനമാണ് മരണകാരണമെന്ന് പിതാവ് ആരോപിച്ചു. മഹുലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ കാളി ജഗദീഷ്‌പൂർ ഗ്രാമത്തിലെ ഭർതൃവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ അവരെ കണ്ടെത്തിയത്. മാലതിയുടെ പിതാവ് ദീപ്ചന്ദിന്റെ പരാതിയിൽ ഭർത്താവ് വിഷ്ണു ഉൾപ്പെടെ നാലു പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

മരിക്കുന്നതിന്റെ തലേദിവസം വീട്ടിൽ നിന്ന് വിഷ്ണു അവരെ കൂട്ടിക്കൊണ്ടുപോയിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും നിരന്തരം പീഡനം സഹിച്ചിരുന്നതായി മാലതിയുടെ കുടുംബം പറഞ്ഞു. യൂട്യൂബിൽ ഭോജ്പുരിയിൽ നിരവധി വീഡിയോകളും റീലുകളും നിർമ്മിച്ച മാലതിക്ക് ആറര ലക്ഷം വരിക്കാരുണ്ട്. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Tags:    
News Summary - Bhojpuri YouTuber Malathi Devi found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.