മോഡലുകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; ഭോജ്പുരി നടി അറസ്റ്റിൽ

മുംബൈ: വനിതാ മോഡലുകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ഭോജ്പുരി നടി സുമൻ കുമാരി(24)നെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പിടിയിൽ നിന്ന് മോഡലുകളായ മൂന്ന് സ്ത്രീകളെ പൊലീസ് രക്ഷിക്കുകയും ചെയ്തു.

50,000 രൂപക്കാണ് സ്ത്രീകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നത്. ഗൊരെഗാവിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സുമൻ കുമാരിയെ തെളിവുകളോടെ പിടികൂടിയത്.

പൊലീസ് കസ്റ്റമർ എന്ന നിലയിൽ സുമൻ കുമാരിയെ സമീപിക്കുകയും 50,000 മുതൽ 80,000 രൂപ വരെ ആവശ്യപ്പെടുകയും ചെയ്തു. ഇയാൾ മൂന്ന് പെൺകുട്ടികളെ ഗൊരെഗാവിലെ ഹോട്ടലിലേക്ക് അയക്കാൻ ആവശ്യപ്പെടുകയും അവിടെ നിന്ന് പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരിയാണെന്ന് മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറിയിച്ചു. 

Tags:    
News Summary - Bhojpuri Actress Arrested For Forcing Women Into Prostitution: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.