Posted On
date_range Updated On
date_range ചന്ദ്രശേഖര്‍ ആസാദ് പൊലീസ് കസ്റ്റഡിയിൽ
ഹൈദരാബാദ്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് പൊലീസാണ് കസ ്റ്റഡിയിലെടുത്തത്. ലംഗാര്‍ഹൗസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടലിൽ വെച്ചാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈദരാബാദ് ക്രിസ്റ്റല്‍ ഗാര്‍ഡനിലെ പ്രതിഷേധ റാലിയിൽ പങ്കെടുക്കാനിരിക്കെയാണ് ആസാദ് കസ്റ്റഡിയിലാവുന്നത്. ക്രിസ്റ്റല്‍ ഗാര്‍ഡനിലെ പ്രതിഷേധ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാമസ്ജിദില്‍ പ്രതിഷേധിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ ചന്ദ്രശേഖർ ആസാദ് 26 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. ഡല്‍ഹി തീസ് ഹസാരെ കോടതിയാണ് ആസാദിന് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.