5000 വർഷമായി ഭാരതം മതേതര രാഷ്ട്രമായി തുടരുന്നു -മോഹൻ ഭാഗവത്

5000 വർഷമായി തന്നെ ഭാരതം മതേതര രാഷ്ട്രമാണെന്ന് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്. ലോകത്തിന് മാതൃകയാകുന്ന തരത്തിലാണ് ഇവിടെ ആളുകൾ ഐക്യത്തോടെ ജീവിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഒരു പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.

നമ്മുടെ രാജ്യം വൈവിധ്യം നിറഞ്ഞതാണ്. ആരും തമ്മിൽ പോരടിക്കരുത്. നമ്മളൊന്നാണെന്ന് ലോകത്തെ പഠിപ്പിക്കാൻ നിങ്ങളുടെ രാജ്യത്തെ പര്യാപ്തമാക്കുക. ഇത് ഇന്ത്യയുടെ നിലനിൽപ്പിന്റെ ഏകലക്ഷ്യമാണെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു.

ലോകക്ഷേമത്തിന് വേണ്ടിയാണ് ദർശകർ ഭാരതം സൃഷ്ടിച്ചത്. തങ്ങളുടെ അറിവ് രാജ്യത്തെ അവസാനത്തെ വ്യക്തിക്കും കൈമാറുന്ന ഒരു സമൂഹത്തെ അവർ സൃഷ്ടിച്ചു. അവർ സന്യാസിമാർ മാത്രമായിരുന്നില്ല. അവർ കുടുംബത്തോടൊപ്പം അലഞ്ഞു തിരിയുന്നവരുടെ ജീവിതം നയിച്ചു. ബ്രിട്ടീഷുകാർ ക്രിമിനൽ ഗോത്രങ്ങളായി പ്രഖ്യാപിച്ച ഈ നാടോടികൾ ഇപ്പോഴുമുണ്ട്. അവർ തങ്ങളുടെ സംസ്കാരം സമൂഹത്തിൽ പ്രദർശിപ്പിക്കുന്നത് കാണാറുണ്ട്.അറിവുമായി നമ്മുടെ ആളുകൾ മെക്സിക്കോ മുതൽ സൈബീരിയ വരെ സഞ്ചരിച്ചു.-ഭാഗവത് പറഞ്ഞു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻചടങ്ങിൽ സന്നിഹിതനായിരുന്നു.

Tags:    
News Summary - 'Bharat' has been secular nation for 5,000 years says RSS chief Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.