കുട്ടികളിൽ കോവാക്​സിൻ പരീക്ഷണം നടത്താൻ അനുമതി

ന്യൂഡൽഹി: ഭാരത്​ ബയോടെകി​െൻറ കോവിഡ്​ വാക്​സി​െൻറ പരീക്ഷണം കുട്ടികളിൽ നടത്താൻ അനുമതി നൽകിയെന്ന്​ റിപ്പോർട്ട്​. വാക്​സി​െൻറ രണ്ട്​, മൂന്ന്​ ഘട്ട ക്ലിനിക്കൽ ട്രയലിനാണ്​ അനുമതി നൽകിയത്​. രണ്ട്​ മുതൽ 18 വയസ്​ വരെ പ്രായമുള്ളവരിലാണ്​ പരീക്ഷണം നടത്തുക.

എയിംസ്​ ​ഡൽഹി, എയിംസ്​ പട്​ന, മെഡിട്രീന നാഗ്​പൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്​സിൻ പരീക്ഷണം നടത്തും. സെൻട്രൽ ഡ്രഗ്​ സ്​റ്റാൻഡേർഡ്​ ഓർഗനൈസേഷ​െൻറ കോവിഡ്​ വിദഗ്​ധസമിതിയാണ്​ അനുമതി നൽകിയത്​. ഇതുമായി ബന്ധപ്പെട്ട്​ ഭാരത്​ ബയോടെക്​ സമിതിക്ക്​ മുമ്പാകെ അപേക്ഷ നൽകിയിരുന്നു.

ഐ.സി.എം.ആറി​െൻറ സഹായത്തോടെയാണ്​ ഭാരത്​ ബയോടെക്​ കോവാക്​സിൻ വികസിപ്പിച്ചെടുത്തത്​. നിലവിൽ 18 വയസിന്​ മുകളിൽ പ്രായമുള്ളവർക്ക്​ കോവാക്​സിൻ നൽകുന്നുണ്ട്​. 

Tags:    
News Summary - Bharat Biotech's Covaxin recommended by expert panel for phase 2/3 trials on children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.