നാലാം തവണയും ആർ.എസ്.എസ് ജനറൽ സെക്രട്ടറിയായി ഭയ്യാജി ജോഷി

ന്യൂഡൽഹി: ആർ.എസ്.എസ് ജനറൽ സെക്രട്ടറിയായി ഭയ്യാജി ജോഷിയെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചാ‍യായി ഇത് നാലാം തവണയാണ് ജോഷി തെരഞ്ഞെടുക്കുന്നത്. മൂന്ന് വർഷത്തേക്കാണ് കാലാവധി. 

ഭയ്യാജി സെക്രട്ടറിയായിരുന്ന 12 വർഷമെന്നത് സുപ്രധാനമായ കാലമായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലേക്ക് മറ്റൊരു പേര് ആർക്കും നിർദ്ദേശിക്കാനില്ലായിരുന്നു. തുടർന്ന് ഭാരവാഹികളുടെ പൂർണ പിന്തുണ ലഭിച്ചതിലൂടെയാണ് ഭയ്യാജിയെ തെരഞ്ഞെടുത്തതെന്ന്  ആർ.എസ്.എസ് അഖില ഭാരതീയ പ്രചാര പ്രമുഖ് മൻമോഹൻ വൈദ്യ പറഞ്ഞു. സംഘടനയുടെ സുപ്രധാന പദവികളിലൊന്നാണിത്

Tags:    
News Summary - Bhaiyyaji Joshi Re-elected as RSS General Secretary for the 4th Time- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.