ഒൗറൈയ (യു.പി): സർദാർ വല്ലഭ്ഭായി പേട്ടലിനെ മുഹമ്മദലി ജിന്നയുമായി സമീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളെ കരുതിയിരിക്കണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദിവസങ്ങൾക്കുമുമ്പ് സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് നടത്തിയ പ്രസംഗെത്ത ഉന്നംവെച്ചായിരുന്നു യോഗിയുടെ പരാമർശം.
'ഒരു പാർട്ടി നേതാവ് ദിവസങ്ങൾക്കു മുമ്പ് നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുടെ െഎക്യത്തിെൻറ പ്രതീകമായ സർദാർ പേട്ടലിനെയും രാജ്യത്തെ വിഭജിച്ച ജിന്നയെയും തുല്യപ്പെടുത്താൻ ശ്രമിച്ചുവെന്ന്' അഖിലേഷ് യാദവിെൻറ പേര് പരാമർശിക്കാതെ യോഗി പറഞ്ഞു.
ഒൗറൈയയിൽ മെഡിക്കൽ കോളജ് െകട്ടിട ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു യോഗി. ഇത്തരം അപകീർത്തികരമായ പരാമർശങ്ങളെ രാജ്യം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധി, നെഹ്റു, പേട്ടൽ, ജിന്ന എന്നിവർ രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാക്കളാണെന്നാണ് ഞായറാഴ്ച അഖിലേഷ് യാദവ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.