ബംഗളൂരു: മാതാവിനെ കുത്തിക്കൊന്ന് സുഹൃത്തിനൊപ്പം അന്തമാനിലേക്ക് കടന്ന യുവതി പോർട്ട് ബ്ലയറിൽ കർണാടക പെ ാലീസിെൻറ പിടിയിലായി. സംഭവത്തിൽ സഹോദരനും പരിക്കേറ്റിരുന്നു.
ബംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ അമ ൃത (33), സുഹൃത്ത് ശ്രീധർ റാവു എന്നിവരാണ് പിടിയിലായത്. കെ.ആർ പുരത്തെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് മാതാവിനെയും സഹോദരനെയും യുവതി ആക്രമിച്ചത്. തൊട്ടുടനെ ബൈക്കിലെത്തിയ ശ്രീധർ റാവുവിനൊപ്പം വിമാനത്തവളത്തിലെത്തി അന്തമാനിലേക്ക് കടക്കുകയായിരുന്നു.
കർണാടകയിലേക്ക് കൊണ്ടുവരുന്നതിന് ട്രാൻസ്മിറ്റ് വാറൻറ് ആവശ്യപ്പെട്ട് പ്രതികളെ പോർട്ട് ബ്ലയർ കോടതിയിൽ ഹാജരാക്കി. 15 ലക്ഷത്തിെൻറ ലോൺ തിരിച്ചടക്കാനാവാത്തതിനാൽ കടക്കാരിൽനിന്നുള്ള അപമാനം ഭയന്നാണ് കൃത്യം നടത്തിയതെന്നാണ് അമൃത പൊലീസിൽ നൽകിയ മൊഴി.
പക്ഷേ, അമൃതയും ശ്രീധർ റാവുമായുള്ള ബന്ധത്തെ മാതാവും സഹോദരനും എതിർത്തിരുന്നെന്നും അതാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ ശ്രീധർ റാവുവിെൻറ പങ്ക് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.