ബംഗളൂരു: ബംഗളൂരു നഗരത്തിലിറങ്ങിയ ‘ഡ്യൂപ്ലിക്കേറ്റ് പ്രേതങ്ങളെ’ കൈയോടെ പിടികൂടി പൊലീസ്. സമൂഹമാധ്യമങ്ങളിലും യൂട്യൂബ് ചാനലിലും പോസ്റ്റ് ചെയ്യുന്നതിനായുള്ള ‘പ്രാ ങ്ക് വിഡിയോ’ ചിത്രീകരിക്കുന്നതിനിടെയാണ് ഏഴു വിദ്യാർഥികൾ പിടിയിലായത്. നഗരത്തി ലെ വിവിധ കോളജിലെ വിദ്യാർഥികളും ആർ.ടി. നഗർ സ്വദേശികളുമായ ഷാൻ നല്ലിക് (22), നിവേദ് (20), സജിൽ മുഹമ്മദ് (21), മുഹമ്മദ് (20), ഷാകിബ് (20), നബീൽ (20), യൂസഫ് (20 എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടു.
യശ്വന്ത്പുരിലെ ഷരീഫ് നഗറിൽ അർധരാത്രിക്കുശേഷമാണ് ഇവർ ആളുകളെ ഭയപ്പെടുത്തിയിരുന്നത്. വെള്ളവസ്ത്രം ധരിച്ച്, നീളൻമുടിയുള്ള വിഗ് ഉപയോഗിച്ച് മുഖംമറച്ച് ഒളിച്ചുനിൽക്കുന്ന ഇവർ വാഹനങ്ങൾ എത്തുമ്പോൾ ശബ്ദമുണ്ടാക്കി മുന്നിലേക്കു ചാടുകയായിരുന്നു. റോഡിലൂടെ നടന്നുപോകുന്നവർക്കിടയിലേക്ക് മുട്ടിലിഴഞ്ഞെത്തിയും പേടിപ്പിച്ചു. കൂടെയുള്ളവരാണ് രഹസ്യമായി ഇത് വിഡിയോയിൽ പകർത്തിയത്.
കൂക്കിപീഡിയ എന്ന യൂട്യൂബ് ചാനലിലാണ് വിദ്യാർഥികൾ പ്രാങ്ക് വിഡിയോ (ആളുകളെ കളിപ്പിക്കൽ) പോസ്റ്റ് ചെയ്തത്. വിദ്യാർഥികൾ ചേർന്നാണ് കൂക്കിപീഡിയ എന്ന പേരിൽ യൂട്യൂബ് ചാനൽ ഉണ്ടാക്കിയത്. എന്നാൽ, ഇവർ ഭയപ്പെടുത്തിയ ഒാട്ടോഡ്രൈവർ സോലദേവനഹള്ളി പൊലീസിൽ പരാതി നൽകി. കൂടാതെ, യശ്വന്ത്പുരിൽ താമസിക്കുന്നവരും പൊലീസിൽ പരാതി നൽകി. തുടർന്നാണ് വിദ്യാർഥികളെ പൊലീസ് പിടികൂടിയത്.
വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ഇത്തരം ‘പ്രേത വിഡിയോകൾ’ ചിത്രീകരിക്കുന്നത് വ്യാപകമാണ്. എന്നാൽ, ആളുകളെ ഭയപ്പെടുത്തിയുള്ള ഇത്തരം ചിത്രീകരണം അപകടമുണ്ടാക്കുെമന്നും അതിനാലാണ് ഇവർക്കെതിരെ നടപടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.