ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസിൽ പിടിയിലായ കണ്ണൂർ പിണറായി പറമ്പായി സ്വദേശി അബ്ദുൽ സലീം (41) കൊലപാതക, കവർച്ച കേസുകളിലും പ്രതിയാണെന്ന് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) വെളിപ്പെടുത്തി. 25 ലക്ഷം രൂപ ക്വേട്ടഷൻ കൈപ്പറ്റി 2012ൽ പറമ്പായി സ്വദേശി നിഷാദിനെ കൊലപ്പെടുത്തിയതിലും 2016ൽ പറമ്പായിയിൽ നടന്ന കവർച്ചയിലും തനിക്ക് പങ്കുണ്ടെന്ന് പ്രതി സമ്മതിച്ചതായി സി.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇൗ രണ്ടു സംഭവങ്ങൾക്കും തീവ്രവാദകേസുമായി ബന്ധമില്ലെന്നും അവർ വ്യക്തമാക്കി. ഒരു സ്ത്രീയുമായുള്ള ബന്ധത്തിെൻറ പേരിൽ നിഷാദിനെ കൊലപ്പെടുത്താൻ ക്വേട്ടഷൻ ഏറ്റെടുക്കുകയായിരുന്നുവെന്ന് സമ്മതിച്ച സലീം കൂട്ടുപ്രതികളെ കുറിച്ചും മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ, പറമ്പായി സ്വദേശി നിഷാദിനെ 2012 മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ കേസാണ് കണ്ണൂരിലുള്ളത്. ഇയാളെകുറിച്ച് ഇതുവരെ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. നിഷാദിനെ കൊലപ്പെടുത്തിയെന്ന് സലീം മൊഴി നൽകിയതോടെ ആറുവർഷം പഴക്കമുള്ള ഇൗ കേസിെൻറയും ചുരുളഴിഞ്ഞേക്കും.
ഒക്ടോബർ 10ന് േകരള പൊലീസിെൻറ സഹായത്തോടെ കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ബംഗളൂരുവിലെ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരുകയാണ്. 2008 ജൂലൈ 25ന് ബംഗളൂരു നഗരത്തിലെ ഏഴിടങ്ങളിൽ നടന്ന തുടർച്ചയായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസിൽ 21ാമത്തെ അറസ്റ്റാണ് സലീമിേൻറത്.
സ്ഫോടന സാമഗ്രികൾ എത്തിച്ചുനൽകുകയും സ്ഫോടനശേഷം മുഖ്യപ്രതികൾക്ക് താവളമൊരുക്കുകയും ചെയ്തതായാണ് സലീമിനെതിരായ കുറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.