ആധുനിക ചാണക്യനായി പ്രശാന്ത്​ കിഷോർ; ബംഗാളിന്​ ശേഷം എല്ലാം അവസാനിപ്പിക്കുമെന്നും പ്രഖ്യാപനം

ഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തിലെ യഥാർഥ ചാണക്യനായി പ്രശാന്ത്​ കിഷോർ. ബംഗാളിൽ മമതയുടെ വിജയം ഉറപ്പിച്ചതോടെ പ്രശാന്ത്​ കിഷോർ ത​െൻറ ആധികാരികത ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കുകയാണ്​. തെരഞ്ഞെടുപ്പ്​ തന്ത്രജ്ഞൻ എന്നറിയപ്പെടുന്ന പ്രശാന്ത്​ കിഷോറാണ്​ ബംഗാളിലെ തൃണമൂലി​െൻറ വിജയത്തിന്​ ചുക്കാൻ പിടിച്ചത്​. ബംഗാളിനുശേഷം താൻ തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങളിൽ നിന്ന്​ വിരമിക്കുമെന്നും പ്രശാന്ത്​ കിഷോർ എൻ.ഡി.ടി.വിയോട്​ പറഞ്ഞു.


'ഞാൻ ചെയ്യുന്നത് തുടരാൻ ആഗ്രഹിക്കുന്നില്ല. ഒരുപാടായിരിക്കുന്നു. ഇടവേള എടുത്ത് ജീവിതത്തിൽ മറ്റെന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. ഈ ഇടം ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'-കിഷോർ പറഞ്ഞു. വീണ്ടും രാഷ്ട്രീയത്തിൽ ചേരുമോ എന്ന ചോദ്യത്തിന്​ 'ഞാൻ ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണ്. തിരിച്ചുപോയി എന്താണ് ചെയ്യേണ്ടതെന്ന് കാണണം. കുടുംബത്തോടൊപ്പം ആസാമിലേക്ക് പോകുന്നതിനെക്കുറിച്ചും ചായത്തോട്ടം നടത്തുന്നതിനെക്കുറിച്ചുമൊ​ക്കെ ആലോചിക്കുന്നുണ്ട്​'-അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ബംഗളിൽ രണ്ടക്കം കടക്കാൻ പ്രയാസപ്പെടുമെന്ന്​ ഡിസംബറിൽ പ്രശാന്ത്​ കിഷോർ പ്രവചിച്ചിരുന്നു.


'പിന്തുണാ മാധ്യമങ്ങളിലൂടെ ബി.ജെ.പി നടത്തുന്ന പ്രചാരണം മാത്രമാണ്​ ഇപ്പോഴത്തേത്​. വാസ്തവത്തിൽ ബംഗാളിൽ ബി.ജെ്​പി ഇരട്ട അക്കം കടക്കാൻ പാടുപെടുകയാണ്​. ദയവായി ഈ ട്വീറ്റ് സൂക്ഷിച്ചുവയ്​ക്കുക. ബിജെപിക്ക്​ മികച്ചത്​ എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ ഞാൻ ഇവിടം ഉപേക്ഷിച്ചുപോകും'- ഡിസംബർ 21 ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പ്രശാന്ത്​ പറഞ്ഞത്രയും ദയനീയമല്ലെങ്കിലും ബി.ജെ.പി ബംഗാളിൽ രണ്ടക്കത്തിൽ ഒതുങ്ങിയിരിക്കുകയാണ്​. ബംഗാളിലേത്​ തൃണമൂൽ കോൺഗ്രസിന് അനുകൂലമായ ഏകപക്ഷീയമായി വിജയമാണെന്ന്​ ഇപ്പോൾ തോന്നുമെങ്കിലും അത് കടുത്ത പോരാട്ടമായിരുന്നെന്ന്​ കിഷോർ പറഞ്ഞു.


'ഞങ്ങൾ നരകത്തിലൂടെ കടന്നുപോയി. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറിയതിനാൽ ഞങ്ങളുടെ പ്രചരണം ബുദ്ധിമുട്ടായിരുന്നു'- അദ്ദേഹം പറഞ്ഞു. പക്ഷേ, തൃണമൂൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തനിക്ക് എല്ലായ്പ്പോഴും വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് മിക്കതിനേക്കാളും വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു. അഭൂതപൂർവമായ മത ധ്രുവീകരണം ഒരു വലിയ ഘടകമായിരുന്നു. 'വർഗീയതയുടെ വഞ്ചനയ്ക്ക്' ഇത്രയും ദൂരം മാത്രമേ പോകാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.