ന്യൂഡൽഹി: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അന്തിമ സമയപരിധിയുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ കൽക്കത്ത ഹൈകോടതിയെ സമീപിക്കാൻ ബി.ജെ.പിയോട് സുപ്രീംകോടതി. ഇക്കാര്യത്തിൽ തീർപ്പുകൽപിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി വിഷയം പരിഗണിക്കാൻ ഹൈകോടതിയോട് അഭ്യർഥിക്കുകയും ചെയ്തു. അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ പത്രിക സമർപ്പണത്തിെൻറ അവസാന തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഒരു ദിവസത്തേക്ക് നീട്ടിയിരുന്നു. എന്നാൽ, കമീഷൻ ആ തീരുമാനം പെെട്ടന്ന് പിൻവലിച്ചു. ബി.ജെ.പി സ്ഥാനാർഥികളുടെ പത്രിക സമർപ്പണം മുടക്കുന്നതിന് തൃണമൂലിെൻറ സമ്മർദം മൂലമാണിതെന്ന് ആരോപിച്ച് ബി.ജെ.പി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.