പശ്​ചിമബംഗാൾ മന്ത്രി സുബ്രത മുഖർജി അന്തരിച്ചു

കൊൽക്കത്ത: മുതിർന്ന തൃണമൂൽ നേതാവും പശ്​ചിമബംഗാൾ മ​ന്ത്രിയുമായ സുബ്രത മുഖർജി അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന്​ കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ്​ മരണവിവരം അറിയിച്ചത്​.

മമത മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ചുമതലയാണ്​ അദ്ദേഹം നിർവഹിച്ചിരുന്നത്​. കഴിഞ്ഞയാഴ്ച ആൻജിയോപ്ലാസ്റ്റി ശസ്​ത്രക്രിയക്ക്​ അദ്ദേഹം വിധേയനായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ അദ്ദേഹത്തിന്​​ വീണ്ടും ഹൃദയാഘാതമുണ്ടാകുകയായിരുന്നുവെന്ന് മന്ത്രി ഫിർഹാദ്​ ഹക്കീം പറഞ്ഞു.

സ്വവസതയിൽ കാളിപൂജ നടത്തുന്നതിനിടെ മന്ത്രിയുടെ മരണവാർത്തയറിഞ്ഞ മുഖ്യമന്ത്രി മമത ബാനർജി ഉടൻ തന്നെ ആശുപത്രിയി​െലത്തി. സുബ്രത മുഖർജി കൂടെ​യില്ലെന്ന്​ വിശ്വസിക്കാൻ പ്രയാസമാണെന്ന്​ മമത പറഞ്ഞു. നല്ലൊരു പാർട്ടി നേതാവായിരുന്നു അദ്ദേഹം. എനിക്ക്​ വ്യക്​തിപരമായ നഷ്​ടം കൂടിയാണ്​ മുഖർജിയുടെ മരണമെന്നും മമത കൂട്ടിച്ചേർത്തു.

സുബ്രത മുഖർജിയുടെ മൃതദേഹം സർക്കാർ ഓഡിറ്റോറിയമായ രബീന്ദ്ര സദനിൽ വെള്ളിയാഴ്ച പൊതുദർശനത്തിന്​ വെക്കും. തുടർന്ന്​ കുടുംബ വീട്ടിൽ സംസ്​കരിക്കുമെന്നും മമത ബാനർജി വ്യക്​തമാക്കി. 

Tags:    
News Summary - Bengal Minister Subrata Mukherjee Dies; "Big Blow", Says Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.