Posted On
date_range Updated On
date_range കൊക്കെയ്ൻ കടത്ത്: മറ്റൊരു ബി.ജെ.പി നേതാവ് കൂടി അറസ്റ്റിൽ
കൊൽക്കത്ത: കൊക്കെയ്ൻ കടത്ത് കേസിൽ മറ്റൊരു ബി.ജെ.പി നേതാവ് കൂടി അറസ്റ്റിൽ. രാകേഷ് സിങ്ങാണ് പൊലീസ് പിടിയിലായത്. യുവമോർച്ച നേതാവ് പമേല ഗോസ്വാമിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞയാഴ്ചയാണ് പമേല സിങ്ങിനെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. 100 ഗ്രാം കൊക്കെയ്നുമായി കാറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. അതേസമയം, തന്നെ കേസിൽ കുടുക്കിയതാണെന്നും ഇതിന് പിന്നിൽ രാകേഷ് സിങ്ങാണെന്നും പമേല പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ രാകേഷ് സിങ്ങിനെ ചോദ്യം ചെയ്യാനായി പശ്ചിമബംഗാൾ െപാലീസ് വിളിപ്പിക്കുകയായിരുന്നു. എന്നാൽ, പശ്ചിമ ബംഗാളിൽ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഒഴിഞ്ഞുമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.