പശ്ചിമബംഗാൾ ബി.ജെ.പി സ്ഥാനാർഥിക്ക് കാറിടിച്ച് പരിക്ക്
കൊൽക്കത്ത: പശ്ചിമബംഗാൾ ബി.ജെ.പി സ്ഥാനാർഥിയുടെ കാറിൽ എസ്.യു.വിയിടിച്ച് അപകടം. ബോൺഗോണിലെ സ്ഥാനാർഥിയായ ശാന്താനു താക്കൂറിൻെറ കാറിലേക്കാണ് മറ്റൊരു വാഹനം ഇടിച്ച് കയറിയത്. പരിക്കേറ്റ ശാന്തനുവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തനുവിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.
പശ്ചിമബംഗാൾ പൊലീസിൻെറ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അപകടത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ച് വിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. പശ്ചിമബംഗാളിലെ മാതുവ സമൂദായത്തിൽ നിർണായക സ്വാധീനമുള്ള നേതാവാണ് ശാന്തനു. സംസ്ഥാനത്തെ പല ജില്ലകളിലും മാതുവ സമുദായം നിർണായകമായ വോട്ട്ബാങ്കാണ്.
നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പെങ്കടുത്ത തെരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് ശാന്തനു വിട്ടുനിന്നിരുന്നു. അസുഖബാധിതനായതിനാലാണ് പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് ശാന്തനു അന്ന് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.