ആർട്ടിക്കൾ 370 റദ്ദാക്കിയതിനെതിരായ ഹരജികൾ ജസ്​റ്റിസ്​ രമണയുടെ ബെഞ്ച്​ പരിഗണിക്കും

ന്യൂഡൽഹി: ജമ്മു കശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയതിനെതിരായ ഹരജികൾ ജസ്​റ്റിസ്​ രമ ണയുടെ ​അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച്​ പരിഗണിക്കും. ഒക്​ടോബർ ഒന്നിനായിരിക്കും ഹരജിയിൽ വാദം കേൾക്കുക. ആർട്ടിക്കൾ 370 റദ്ദാക്കിയത്​ ഭരണഘടനാ വിരുദ്ധമാണെന്നാണ്​ ഹരജികളിലെ വാദം.

ഹരജികളിൽ കേന്ദ്രസർക്കാറിന്​ സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ നിരവധി ഹരജികളാണ്​ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത്​. അതേസമയം, കശ്​മീരിൽ പകൽ സമയ കർഫ്യു പിൻവലിച്ചു​.

കഴിഞ്ഞ ആഗസ്​റ്റ്​ അഞ്ചിനാണ്​ കശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്​. 1954ലാണ്​ ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന 370ാം അനുച്ഛേദം ഇന്ത്യൻ ഭരണഘട​നയോട്​ കൂട്ടിച്ചേർത്തത്​.

Tags:    
News Summary - Bench headed by Justice Ramana to hear pleas against Centre’s decision on J&K-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.