ബെൽജിയം അപ്പീൽ കോടതിയിൽ മെഹുൽ ചോക്സിയെ ഹാജരാക്കിയ ശേഷം പൊലീസ് വാനിൽ കയറ്റുന്നു

മെഹുൽ ചോക്സിയെ നാടുകടത്താമെന്ന് ബെൽജിയം കോടതി; ഇന്ത്യയിൽ നീതിപൂർവമായ വിചാരണ നിഷേധിക്കപ്പെടാൻ സാധ്യതയില്ലെന്ന്

ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ വ്യവസായി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തിയാൽ നീതിപൂർവമായ വിചാരണ നിഷേധിക്കപ്പെടാനോ പീഡനത്തിന് വിധേയനാകാനോ സാധ്യതയില്ലെന്ന് ബെൽജിയം കോടതി.

മുംബൈ പ്രത്യേക കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് അനുസരിച്ച് ചോക്സിയെ നാടുകടത്താമെന്ന് കഴിഞ്ഞ വർഷം നവംബർ 29ന് കീഴ്കോടതി പുറപ്പെടുവിച്ച ഉത്തരവ് അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. ഉത്തരവിനെതിരെ ചോക്സി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് കോടതി നടപടി.

ഇന്ത്യയിൽ പീഡനം നേരിടേണ്ടി വരുമെന്നും നീതിപൂർവമായ വിചാരണ ലഭിക്കില്ലെന്നുമാണ് ചോക്സി ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇക്കാര്യങ്ങൾ സമർഥിക്കുന്നതിന് മതിയായ തെളിവ് ഹാജരാക്കാൻ ചോക്സിക്ക് കഴിഞ്ഞില്ലെന്ന് അപ്പീൽകോടതി വ്യക്തമാക്കി.

അതേസമയം, അപ്പീൽകോടതിയുടെ ഉത്തരവിനെതിരെ ചോക്സിക്ക് ബെൽജിയം സുപ്രീംകോടതിയെ സമീപിക്കാൻ അവസരമുണ്ട്.

Tags:    
News Summary - Belgium Court Rules in Favour of Extraditing Mehul Choksi to India in CBI Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.