കോവിഡ്​ പിടിപെട്ടത്​ എ​െൻറ അശ്രദ്ധ കാരണം -ജിതേന്ദ്ര അവാത്ത്​

മുംബൈ: ​േകാവിഡ്​ പിടിപെട്ടതിൽ ആത്മവിമർശനവുമായി മഹാരാഷ്​ട്ര ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവാത്ത്​. ത​​െൻറ ഒട്ടും ശ്രദ്ധയില്ലാത്ത സ്വഭാവം കാരണമാണ്​​ കോവിഡ്​ പിടിപെട്ടതെന്ന്​ അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ സെമിനാറിൽ പ​ങ്കെടുത്തു സംസാരിക്കുകയായിരുന്നു അവാത്ത്​. 

‘‘ഒട്ടും ശ്രദ്ധയില്ലാത്ത എ​​െൻറ സ്വഭാവമാണ്​ ​കോവിഡ്​ പിടിപെടാൻ കാരണം. ജനങ്ങളുടെ ഉപദേശം ഞാൻ കാര്യമായെടുത്തില്ല. അതുകൊണ്ടാണ്​ ഞാൻ കെണിയിലകപ്പെട്ടത്​. ’’ -ജിതേന്ദ്ര അവാത്ത്​ പറഞ്ഞു. 

ഈ മാസം ആദ്യം ഏതാനും ദിവസത്തെ ആശുപത്രിവാസത്തിന്​ ശേഷമാണ്​ അവാത്ത്​ കോവിഡി​​െൻറ പിടിയിൽ നിന്ന്​ മോചിതനായത്​. രണ്ട്​ ദിവസത്തിലേറെ വ​െൻറിലേറ്ററി​​െൻറ സഹായത്താലായിരുന്നു ജീവൻ നിലനിർത്തിയതെന്ന്​ അ​േദ്ദഹം പറഞ്ഞു. 

കോവിഡ്​ മഹാരാഷ്​ട്രയിൽ റിപ്പോർട്ട്​ ചെയ്​ത ആദ്യ ദിവസങ്ങളിൽ ജിതേന്ദ്ര അവാത്ത്​ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. രണ്ടാഴ്​ചകൊണ്ട്​ രോഗമുക്തനായി. നിശ്ചയദാർഢ്യം കൊണ്ടാണ്​ താൻ രോഗത്തെ അതിജീവിച്ചതെന്നും അവാത്ത്​ പറഞ്ഞു. അതിവേഗം രോഗമുക്തനായ താൻ ഭാഗ്യവാനാണെന്ന്​ കരുതുന്നതായ​ും അ​ദ്ദേഹം പറഞ്ഞു. 

രക്തത്തിലെ ഹിമോഗ്ലോബിൻ അളവ്​ കുറഞ്ഞിരുന്നു. അത്​ പിന്നീട്​ ഉയർന്നിട്ടുണ്ടെന്നും ഇ​േപ്പാൾ കൃത്യമായ ഭക്ഷണക്രമമാണ്​ പിന്തുടരുന്നതെന്നും അവാത്ത്​ വ്യക്തമാക്കി. 

Tags:    
News Summary - Behaviour, Maharashtra Minister, COVID 19, -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.