ഖലിസ്ഥാൻ വിഷയത്തിൽ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയുടെ കാലത്തും ഇന്ത്യ കാനഡയോട് കലഹിച്ചു

കാനഡ: കാനഡയുടെ 15ാമത്തെ പ്രധാനമന്ത്രിയായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി എലിയട്ട് ട്രൂഡോ. ഖലസ്ഥാൻ വിഷയത്തിൽ കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശിഥിലമായിരിക്കുകയാണ്. 1971ൽ പിയറി ട്രൂഡോ അഞ്ചുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. ഒട്ടകപ്പുറത്ത് കയറി കാളയെ ലാളിക്കുന്നതിന്റെയും താജ്മഹൽ സന്ദർശിക്കുന്നതിനെയും കുറിച്ച് ന്യൂഡൽഹിയിൽ സേവനമനുഷ്ടിച്ച കനേഡിയൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായിരുന്ന ഗാർ പാർഡി എഴുതിയിരുന്നു.

പിയറിയുടെ കാലത്തും ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം അത്ര നല്ലതായിരുന്നില്ല. എന്നാൽ ഖലസ്താൻ വിഷയത്തിൽ മാത്രമായിരുന്നില്ല അത്. ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശിഥിലമായത്. ഇന്ത്യ അണുബോംബ് പരീക്ഷിച്ചതോടെ, കാനഡ ആണവ സഹകരണം നിർത്തി. 1974ലായിരു

1974-ൽ, പിയറി ട്രൂഡോയുടെ സന്ദർശനത്തിന് മൂന്ന് വർഷത്തിന് ശേഷം, സിറസ് റിയാക്ടറിൽ നിന്നുള്ള പ്ലൂട്ടോണിയം ഉപയോഗിച്ച് ഇന്ത്യ അവരുടെ പൊഖ്‌റാൻ പരീക്ഷണ സ്ഥലത്ത് ഒരു ആണവായുധം പരീക്ഷിച്ചതായി സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഗവേഷണ പ്രബന്ധം പറയുന്നു. സമാധാന ആവശ്യങ്ങൾക്കാണ് ആണവ പരീക്ഷണം നടത്തിയതെന്നും കാനഡയുമായുള്ള കരാർ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യ വാദിച്ചിട്ടും ഫലമുണ്ടായില്ല. ഇന്ത്യയിലെ ആണവ റിയാക്ടറിൽ പ്രവർത്തിച്ചിരുന്ന കനേഡിയൻ ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിക്കുകയും ചെയ്തു. ബന്ധം പഴയപടിയാകാൻ സമയമെടുത്തു. 2010ൽ ജി20 ഉച്ചകോടിക്കായി അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് കാനഡ സന്ദർശിക്കുകയും ഇരുരാജ്യങ്ങളും തമ്മിൽ ആണവ സഹകരണ കരാർ ഒപ്പുവെക്കുകയും ചെയ്തു. ആണപരീക്ഷണം മാത്രമല്ല, ഖലിസ്ഥാനി പ്രസ്ഥാനത്തിനെതിരെ പിയറി ട്രൂഡോ പ്രവർത്തിക്കാൻ വിസമ്മതിച്ചതും ഇന്ത്യ-കാനഡ ബന്ധത്തിന് തിരിച്ചടിയായി. കാനഡയുടെ മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനം മാത്രമാണ് സിഖ്‍കാരുള്ളത്. എന്നാൽ രാഷ്ട്രീയമായി വലിയ സ്വാധീനമാണ് കാനഡയിൽ സിഖ്‍വംശജർക്കുള്ളത്. സിഖ് ഭീകരരും കാനഡയിൽ അഭയം പ്രാപിച്ചരിൽ ഉണ്ടായിരുന്നു.

അത്തരത്തിലൊരാളായിരുന്നു തൽവീന്ദർ സിംഗ് പർമർ. പഞ്ചാബിൽ രണ്ട് പൊലീസുകാരെ വധിച്ച ശേഷമാണ് പർമർ കാനഡയിൽ അഭയം തേടിയത്. ഖലിസ്ഥാൻ സംഘടനയായ ബബ്ബർ ഖൽസയിൽ അംഗമായിരുന്നു പാർമർ. വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾക്ക് നേരെ ആക്രമണത്തിനും വർഗീയ കൊലപാതകങ്ങൾക്കും ആഹ്വാനം ചെയ്തു. പാർമറെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പിയറി ട്രൂഡോയുടെ നേതൃത്വത്തിലുള്ള സർക്കാർ അഭ്യർഥന നിരസിച്ചു. മാത്രമല്ല ഇന്ത്യയിൽ നിന്ന് അയച്ച ഇന്റലിജൻസ് മുന്നറിയിപ്പുകൾ പോലും കാനഡ മൈൻഡ് ചെയ്തില്ല.

അതിനു ശേഷമാണ് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമായ കനിഷ്ട ബോംബാക്രമണം നടക്കുന്നത്. 1985 ജൂൺ 23നായിരുന്നു അത്. ലണ്ടനിലേക്ക് പറഞ്ഞ എയർ ഇന്ത്യ 182 വിമാനത്തിലായിരുന്നു ബോംബുകൾ വെച്ചത്. വിമാനത്തിലെ 329 യാത്രക്കാരും കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും കനേഡിയൻ പൗരൻമാരായിരുന്നു. കനിഷ്‍ക ബോംബാക്രമണത്തിന്റെ സൂത്രധാരനായിരുന്നു പിയറി സംരക്ഷിച്ച പാർമർ. 1992ൽ പഞ്ചാബ് പൊലീസ് ഇദ്ദേഹത്തെ വധിച്ചു. ഈ വർഷം ജൂണിൽ പാർമറെ ആദരിക്കുന്ന ചില പോസ്റ്ററുകൾ കാനഡയിലെ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കനിഷ്‌ക ബോംബാക്രമണത്തിന് അറസ്റ്റിലായ തൽവീന്ദർ സിംഗ് പാർമർ ഉൾപ്പെടെ എല്ലാവരെയും വെറുതെവിട്ടു. എന്നാൽ ഇന്ദർജിത് സിംഗ് റിയാത്തിന് 15 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു.

ഖലിസ്ഥാനികളെക്കുറിച്ചുള്ള ജസ്റ്റിൻ ട്രൂഡോയുടെ നയങ്ങൾ അദ്ദേഹത്തിന്റെ പിതാവിന്റെ നയങ്ങളെ പ്രതിഫലിപ്പിക്കുന്നു. ജഗ്മീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി) ട്രൂഡോയുടെ സർക്കാരിനെ പിന്തുണയ്ക്കുന്നു.

Tags:    
News Summary - Before son, there was father: Why Trudeaus have difficult relationship with India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.