ബംഗാളിൽ തെരഞ്ഞെടുപ്പ് പടയൊരുക്കം; നടി സ്രാബന്തി ബി.ജെ.പിയിൽ
കൊൽക്കത്ത: ബംഗാൾ തെരഞ്ഞെടുപ്പിന് ഒരുങ്ങുേമ്പാൾ പ്രമുഖരെ സ്വന്തം പക്ഷത്തെത്തിക്കാൻ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും. ബംഗാളി നടി സ്രാബന്തി ചാറ്റർജി തിങ്കാളാഴ്ച ബി.ജെ.പിയിൽ ചേർന്നു.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വാർഗിയയും സംസ്ഥാന പ്രസിഡന്‍റ് ദീലീപ് ഘോഷും നടിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ദിവസങ്ങൾക്ക് മുമ്പ് നടി പായൽ സർക്കാർ ബി.ജെ.പിയിൽ ചേർന്നിരുന്നു. ബി.ജെ.പി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിന്‍റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു നടിയുടെ പാർട്ടി പ്രവേശനം.
നടൻ യഷ് ദാസ്ഗുപ്ത ബി.ജെ.പി അംഗത്വമെടുത്തതിന് പിന്നാലെ ക്രിക്കറ്റർ മനോജ് തിവാരിയും മൂന്ന് ബംഗാൾ സിനിമ താരങ്ങളും തൃണമൂൽ കോൺഗ്രസിനൊപ്പമെത്തിയിരുന്നു. താരങ്ങളായ രാജ് ചക്രബർത്തി, കഞ്ചൻ മല്ലിക്ക്, സയോനി ഗോഷ് എന്നിവരാണ് തൃണമൂലിൽ ചേർന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് സെലബ്രിറ്റികെള കൂെടക്കൂട്ടാനുള്ള ഇരുപാർട്ടികളുടെയും ശ്രമം. ബംഗാളിൽ എട്ടു ഘട്ടമായാണ് നിയമസഭ തെരഞ്ഞെടുപ്പ്. മാർച്ച് 27നാണ് ആദ്യഘട്ട േവാട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.