Image courtesy: Shutterstock
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബി.എഡ് റിസർച് ഓൺലൈൻ അപേക്ഷ മേയ് 30 വരെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തുന്ന ബാച്ലർ ഓഫ് സയൻസ് (ബി.എസ്) റിസർച് പ്രോഗ്രാം പ്രവേശനത്തിന് അപക്ഷ ഓൺലൈനായി മേയ് 30 വരെ സമർപ്പിക്കാം.
നാലുവർഷത്തെ ഫുൾടൈം കോഴ്സാണിത്. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളാടെ പ്ലസ് ടു/ തത്തുല്യ പരീക്ഷ 60 ശതമാനം മാർക്കുനേടി വിജയിക്കുന്നവർക്ക് അപേക്ഷിക്കാം.
എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് മിനിമം പാസ്മാർക്ക് മതി. KVPY-SA/SB/SX അല്ലെങ്കിൽ IIT-JEE Main-2021 അല്ലെങ്കിൽ IIT-JEEAdvanced/NEET-UG 2021 യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും www.iisc.ac.in/ug സന്ദർശിക്കാം. അപേക്ഷ ഫീസ് 500 രൂപ.
എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 250 രൂപമതി. അഡ്മിഷൻ സംബന്ധമായ അപ്ഡേറ്റുകൾ https//ug.ac.in/news.htnl ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.