ഡീപ്ഫേക്ക് വീഡിയോകളെ കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

ഡീപ്ഫേക്ക് വീഡിയോകളെ കുറിച്ചുള്ള മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. പുതിയ സാങ്കേതിക വിദ്യയിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്മാർട്ട് ഇന്ത്യ ഹാക്കത്തോണി​െൻറ ഗ്രാൻഡ് ഫിനാലെയിൽ വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സാങ്കേതിക വിദ്യയിൽ നാം ജാഗ്രത പാലിക്കണം. ഇവ ശ്രദ്ധയോടെ ഉപയോഗിച്ചാൽ ഏറെ ഉപകാരപ്രദമാകും. ഇവ ദുരുപയോഗം ചെയ്താൽ അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. എ.ഐയുടെ സഹായത്തോടെ നിർമ്മിച്ച ഡീപ്ഫേക്ക് വീഡിയോകളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും മോദി പറഞ്ഞു.

ഡീപ്ഫേക്ക് വീഡിയോകൾ കബളിപ്പിക്കുന്നവയാണ്. അതിനാൽ, ഒരു വീഡിയോയുടെയോ ചിത്രത്തി​െൻറയോ ആധികാരികത വിശ്വസിക്കുന്നതിന് മുമ്പ് ഏറെ കരുതൽ വേണം. രശ്മിക മന്ദാനയും കജോളും ഉൾപ്പെടെ നിരവധി ബോളിവുഡ് അഭിനേതാക്കളുടെ ഡീപ്ഫേക്ക് വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പരാമർശം.

നവംബർ 22ന് നടന്ന വെർച്വൽ ജി20 ഉച്ചകോടിയിൽ, പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളിലെ ഡീപ്ഫേക്കുകളെ കുറിച്ച് സംസാരിച്ചിരുന്നു. ഡീപ്‌ഫേക്കുകൾ നിർമ്മിക്കാനായി കൃത്രിമ ബുദ്ധിയുടെ ദുരുപയോഗം നടത്തുമ്പോൾ പൗരന്മാരും മാധ്യമങ്ങളും ജാഗ്രത പാലിക്കണം. വർധിച്ചുവരുന്ന ഈ പ്രശ്നങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ജനങ്ങളെ ബോധവത്കരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. 

Tags:    
News Summary - Be careful with new technology': PM Modi's fresh warning on deepfake videos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.