ന്യൂഡൽഹി: ജസ്റ്റിസ് അരുൺ മിശ്രക്കെതിരെ സുപ്രീംകോടതി അഡ്വക്കേറ്റ്​സ്​ ഓൺ റെക്കോർഡ് അസോസിയേഷൻ പ്രമേയം പാസാക്കിയതിനെ വിമർശിച്ച്​ ബാർ കൗൺസിലിൽ ഓഫ്​ ഇന്ത്യ. ബാർ കൗൺസിലിൽ​ ചെയർമാൻ മനൻ കുമാർ മിശ്രയാണ്​ പ്രമേയത്തിനെതിരെ രംഗ​ത്തെത്തിയത്​.​ അരുൺ മിശ്രക്കെതിരെ പ്രമേയം പാസാക്കിയത്​ തെറ്റാണെന്നും ഒരു കൂട്ടം അഭിഭാഷകർ ജസ്​റ്റിസിനെ ഉന്നം വെക്കുകയാണെന്നും മനൻ കുമാർ മിശ്ര പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

ജസ്​റ്റിസ്​ അരുൺ മിശ്രയുടെ എല്ലാ ഉത്തരവുകളെയും നടപടി ക്രമങ്ങളെയും നിരന്തരം ഇവർ വിമർശിക്കുന്നു. സുപ്രീംകോടതി ബാർ അസോസിയേഷനാണ്​ ബാറിനെ നിന്ത്രിക്കുന്നത്​. അസോസിയേഷ​​​​െൻറ നിർവാഹകസമിതിയുടെ കാലവധി ഒരു വർഷമാണ്​. എന്നാൽ നിങ്ങൾ ചെയ്​ത നല്ലതും ചീത്തയുമായ കാര്യങ്ങൾ വർഷങ്ങളോ​ളം പ്രതിഫലിക്കുമെന്നും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ്​ അഡ്വക്കറ്റ്​ വികാസ്​ സിങ്ങിനെ അഭിസംബോധന ചെയ്​ത്​ തയാറാക്കിയ​ പ്രസ്​താവനയിൽ പറയുന്നു.

സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയതിന്​ പിന്നാലെ മുതിർന്ന അഭിഭാഷകർ മിശ്രയുടെ മൂന്നാം നമ്പർ കോടതിയിലെത്തി പ്രതിഷേധം അറിയിച്ചിരുന്നു. കപിൽ സിബൽ, ദുഷ്യന്ത് ദവെ എന്നിവരുൾപ്പെടെ മുതിർന്ന അഭിഭാഷകർ മിശ്രയുടെ കോടതിയിലെത്തി പ്രതിഷേധമറിയിക്കുകയായിരുന്നു.

തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നായിരുന്നു ഇതിനോടുള്ള അരുൺ മിശ്രയുടെ പ്രതികരണം.അഭിഭാഷകനെ വേദനിപ്പിച്ചുവെങ്കിൽ മാപ്പ് പറയാൻ തയാറാണെന്നും അരുൺ മിശ്ര വിശദീകരിച്ചു. ജുഡീഷ്യറിയെക്കാൾ തന്നെ ആദരിക്കുന്നത് ബാറാണെന്നും അരുൺ മിശ്ര പറയുകയുണ്ടായി. എന്നാൽ മിശ്രയോട് മാപ്പ് പറയുവാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകർ വ്യക്തമാക്കി.

ചൊവ്വാഴ്ച ഇൻഡോർ ഡെവലപ്മെന്‍റ് അതോറിറ്റി കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരുൺ മിശ്രയും മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനും തമ്മിൽ തർക്കമുണ്ടായത്. വാദത്തിനിടെ ശങ്കരനാരായണന്‍റെ പല വാദഗതികളും ആവർത്തനമാണെന്ന് അരുൺ മിശ്ര നിരീക്ഷിച്ചു. നീതി നിർവഹണ സംവിധാനത്തെ ഗോപാൽ ശങ്കരനാരായണൻ കളിയാക്കുകയാണെന്ന് ആക്ഷേപിച്ച അരുൺ മിശ്ര പുതിയ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറയാൻ ആവശ്യപ്പെടുകയും, ഇല്ലെങ്കിൽ കോടതി അലക്ഷ്യം ചുമത്തുമെന്ന് താക്കീത് ചെയ്യുകയും ചെയ്തു. അരുൺ മിശ്രയുടെ ഈ നടപടിക്കെതിരെയാണ്​ അഭിഭാഷകർ പ്രതിഷേധം രേഖപ്പെടുത്തിയത്​.

Tags:    
News Summary - BCI Chairman Criticizes SCAORA Resolution; Says Few Members Targeting The Judge- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.