മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബസ്തര്‍ ഐ.ജിയെ മാറ്റി

ന്യൂഡല്‍ഹി: ഛത്തിസ്ഗഢില്‍ നക്സല്‍, മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടുക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഏറ്റുമുട്ടല്‍ കൊലകള്‍ക്കും നേതൃത്വം നല്‍കിയ ബസ്തര്‍ പൊലീസ് ഐ.ജി എസ്.പി. കല്ലൂരിയെ സ്ഥാനത്തു നിന്നു മാറ്റി. ദേശീയ മനുഷ്യാവകാശ കമീഷന്‍െറ ഇടപെടലിനത്തെുടര്‍ന്നാണ് ഛത്തിസ്ഗഢ് സര്‍ക്കാര്‍ സ്വന്തക്കാരനെതിരെ നടപടിക്ക് തയാറായത്. 

ബസ്തര്‍ അടക്കിവാണ പ്രത്യേക സുരക്ഷ ചുമതലയുള്ള ഐ.ജിയായിരുന്നു കല്ലൂരി. മാവോയിസ്റ്റ് വേട്ടക്ക് അദ്ദേഹം നടപ്പാക്കിയ മിഷന്‍ 2016ന്‍െറ ക്രൂരതക്ക് ഇരകളായത് ആദിവാസികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ്. 

2015 ഒക്ടോബറില്‍ ആദിവാസി സ്ത്രീകള്‍ക്കെതിരെ പൊലീസ് നടത്തിയ ലൈംഗിക പീഡനമടക്കമുള്ള കൊടും ക്രൂരത പുറംലോകം അറിഞ്ഞതോടെയാണ് മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടത്. കമീഷന്‍ അന്വേഷണത്തില്‍ ബസ്തറിലെ ബിജാപൂരില്‍ 40 സ്ത്രീകള്‍ പീഡനത്തിനിരയായതായി കണ്ടത്തെി. ഇതില്‍14കാരിയെ അടക്കം മൂന്നുപേരെ പൊലീസ് കൂട്ട ബലാത്സംഗത്തിനും ഇരയാക്കി. തെളിവ് നശിപ്പിക്കാന്‍ ഇവരുടെ വീടുകള്‍ കത്തിച്ചു. പുരുഷന്മാരെ മാവോയിസ്റ്റ് ബന്ധം ചാര്‍ത്തി പിടിച്ചുകൊണ്ടുപോയ ശേഷമായിരുന്നു പീഡനം. 

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ഇരകള്‍ക്ക് നഷ്ട പരിഹാരം നല്‍കാനും ആഴ്ചകള്‍ക്ക് മുമ്പ് കമീഷന്‍ ആവശ്യപ്പട്ടിരുന്നു. തുടര്‍നടപടികളുമായി കമീഷന്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് ഛത്തിസ്ഗഢ് സര്‍ക്കാര്‍ ചുമതലകളൊന്നും നല്‍കാതെ കല്ലൂരിയെ മാറ്റിയത്. മിഷന്‍െറ ഭാഗമായി ഏറ്റുമുട്ടലില്‍ നിരവധി മാവോയിസ്റ്റുകളില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മിഷന്‍ വിജയമാണ് എന്നു വരുത്താനും ഫണ്ട് ലഭിക്കുന്നതിനുമുള്ള വ്യാജ ഏറ്റുമുട്ടലുകളാണ് ബസ്തറില്‍ നടക്കുന്നതെന്നും ആദിവാസികളടക്കമുള്ളവരാണ് കൊല്ലപ്പെടുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരം ആരോപിച്ചിരുന്നു. ഇതത്തേുടര്‍ന്ന് സുപ്രീംകോടതി അഭിഭാഷകര്‍ അടക്കമുള്ളവരുടെ ഫോണുകളിലേക്ക്  ബസ്തറില്‍ പ്രവേശിച്ചാല്‍ ഇല്ലാതാക്കുമെന്നായിരുന്നു അടുത്തിടെ കല്ലൂരി മെസേജ് അയച്ചത്. പൊലീസ് ക്രൂരതകള്‍ പുറത്തറിയാതിരിക്കാന്‍ ബസ്തറിലേക്ക് പുറത്തുനിന്ന് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഇവിടേക്ക് കടന്ന നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് കല്ലൂരിയുടെ കസ്റ്റഡിയിലാണുള്ളത്. ഡല്‍ഹി സര്‍വകലാശാല പ്രഫ. നന്ദിത സുന്ദര്‍ അടക്കം നിരവധിപേര്‍ സുപ്രീംകോടതിയുടെ ജാമ്യത്തിലാണ് പുറത്തുള്ളത്.

Tags:    
News Summary - Bastar IG SRP Kalluri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.