രാജസ്​ഥാനിൽ ദലിതനെ മർദിച്ചുകൊന്ന സംഭവം: രണ്ടു പേർ അറസ്​റ്റിൽ 

ബർമർ: രാജസ്​ഥാനിൽ ദലിത്​ യുവാവിനെ സംഘം ചേർന്ന്​ മർദ്ദിച്ച്​ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഖേതറാം(22) ആണ്​ ആൾക്കൂട്ട മർദനത്തിൽ ചൊവ്വാഴ്​ച്ച മരിച്ചത്​. 

ബർമറിലുള്ള ഒരു മുസ്​ലിം യുവതിയെ പ്രണയിച്ചതിനായിരുന്നു ആക്രമണം. ശരീരമാസകലം മർദനമേറ്റതായും അക്രമികൾ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായും പോസ്​റ്റ്​മോർട്ടം റി​േപാർട്ടിൽ പറയുന്നു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്​.

Tags:    
News Summary - Barmer: 2 arrested in Dalit man lynching case- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.