തമിഴ്​നാട്​ ഗവർണർ ബൻവാരിലാൽ പുരോഹിതിന്​ കോവിഡ്​

ചെന്നൈ: തമിഴ്​നാട്​ ഗവർണർ ബൻവാരിലാൽ പുരോഹിതിന്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു.

രാജ്​ഭവനിലെ മൂന്ന്​ ജീവനക്കാർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ച സാഹചര്യത്തിൽ ജൂലൈ 29 മുതൽ ഒരാഴ്​ചക്കാലത്തേക്ക്​ ഗവർണർ സ്വയം ക്വാറൻറീനിലായിരുന്നു.

ഒരാഴ്​ച മുമ്പ്​ രാജ്​ഭവനിലെ 84 അഗ്​നിശമന - സുരക്ഷ വിഭാഗം ജീവനക്കാർക്കും കോവിഡ്​ ബാധിച്ചിരുന്നു. ഇൗ നിലയിലാണ്​ ഗവർണറെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയത്​.

രോഗം സ്​ഥിരീകരിച്ചതോടെ ഞായറാഴ്​ച രാവിലെ ചെന്നൈ ആൽവാർപേട്ടയിലെ കാവേരി ആശുപത്രിയിൽ ഗവർണറെ പ്രവേശിപ്പിച്ചു​. ഗുരുതര ആരോഗ്യ പ്രശ്​നങ്ങളില്ലാത്ത സാഹചര്യത്തിൽ രാജ്​ഭവനിൽ നിരീക്ഷണത്തിലാക്കാനാണ്​ ഡോക്​ടർമാരുടെ തീരുമാനം.

കാവേരി ആശുപത്രിയിലെ പ്രത്യേക മെഡിക്കൽ ടീം ഗവർണറുടെ ചികിത്സക്ക്​ നേതൃത്വം നൽകുമെന്ന്​ ആശുപത്രി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. 81കാരനായ ബൻവാരിലാൽ പുരോഹിത്​ 2017 സെപ്​റ്റംബർ 30നാണ്​ തമിഴ്​നാട്​ ഗവർണറായി നിയമിതനായത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.