ചെന്നൈ: തിരുവള്ളുർ ബാങ്ക് ഒാഫ് ഇന്ത്യയിൽ വ്യാജ താക്കോൽ ഉപയോഗിച്ച് സേഫ് ലോക്കർ തുറന്ന് ആറു കോടി രൂപയുടെ സ്വർണം മോഷ്ടിച്ച കേസിൽ ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. ഇവരുടെ പക്കൽനിന്ന് 600ഒാളം ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തിയ 32 കിലോയുടെ സ്വർണ ഉരുപ്പടികൾ കണ്ടെടുത്തു.
ബാങ്കിലെ ഒാഫിസ് അസിസ്റ്റൻറ് വിശ്വനാഥനാണ് (37) മുഖ്യപ്രതി. ബാങ്ക് കെട്ടിടത്തിെൻറ താഴത്തെനിലയിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലെ സൂപ്പർവൈസർ തണ്ണീർകുളം ജയഗണേഷ്(24), പ്ലംബർ ഗൗതം(30) എന്നിവരാണ് മറ്റു പ്രതികൾ.
തൂപ്പുജോലിക്ക് ചേർന്ന വിശ്വനാഥൻ ഒരു വർഷം മുമ്പാണ് ഒാഫിസ് അസിസ്റ്റൻറായത്. മൂന്നു മാസം മുമ്പ് ചെവ്വാപേട്ടയിൽ സ്വന്തമായി വീട് വാങ്ങി. ഇതിെൻറ കടംതീർക്കാനും സുഖ സൗകര്യങ്ങളോടെ ജീവിക്കാനുമുള്ള ആഗ്രഹവുംമൂലം മോഷണം ആസൂത്രണം ചെയ്യുകയായിരുന്നുവത്രെ. തിങ്കളാഴ്ച രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.