ബംഗ്ലാദേശ്​ നടി അഞ്​ജു ഘോഷ്​ ബി.ജെ.പിയിൽ ചേർന്നു

കൊൽക്കത്ത: ബംഗ്ലാദേശിലെ പ്രശസ്​ത സിനിമാതാരം അഞ്​ജു ഘോഷ്​ ബി.ജെ.പിയിൽ ചേർന്നു. കൊൽക്കത്ത പാർട്ടി ഓഫീസിലെത് തിയ താരം സംസ്ഥാന അധ്യക്ഷൻ ദിലീപ്​ ഘോഷിൽ നിന്നും അംഗത്വം ഏറ്റുവാങ്ങി. ദിലീപ്​ ഘോഷ്​ ബി.ജെ.പി പതാക താരത്തിന്​ കൈമാറി.

അഞ്​ജു ഘോഷി​ന്​ ഇതുവരെ ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടില്ല. ഇന്ത്യൻ പൗര അല്ലാത്ത ഒരാൾ ദേശീയ പാർട്ടിയിൽ അംഗത്വ​ം സ്വീകരിച്ചത്​ സംബന്ധിച്ച ചോദ്യത്തിന്​ ​നടി മറുപടി നൽകിയില്ല.

അഞ്​ജു ഘോഷ്​ അഭിനയിച്ച്​ 1989 ൽ പുറത്തിറങ്ങിയ ‘ബേദർ മേയേ ജോസ്​ന’ എന്ന ചിത്രം ബംഗ്ലാ സിനിമ ചരിത്രത്തിലെ നാഴികക്കല്ലാണ്​. 63 കാരിയായ ഇവർ നിലവിൽ സിനിമ രംഗത്ത്​ സജീവമല്ല.

Tags:    
News Summary - Bangladeshi Actress Joins BJP - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.