75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിരോധനം

ന്യൂഡൽഹി: സെപ്റ്റംബർ 30 മുതൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിരോധനം. നിലവിൽ 50 മൈക്രോൺ ആണ് അനുവദിച്ചിട്ടുള്ളത്. അതേസമയം, 2022 ഡിസംബർ 31 മുതൽ 120 മൈക്രോണിന് മുകളിലുള്ള കാരി ബാഗുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുതുക്കിയ പ്ലാസ്റ്റിക് നിർമാർജന ചട്ടങ്ങൾ പ്രകാരമാണിത്.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന വ്യാപകമായി ജനങ്ങൾ ഉപയോഗിക്കാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഘട്ടങ്ങളായി നിരോധിക്കും. ഇതിൻെറ ഭാഗമായി പ്ലാസ്റ്റിക് ഇയർ ബഡ്, ബലൂൺ സ്റ്റിക്കുകൾ, മിഠായി സ്റ്റിക്ക്, ഐസ്ക്രീം സ്റ്റിക്ക്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, സ്പൂൺ തുടങ്ങിയവ 2022 ജൂലൈ മുതൽ നിരോധിക്കും.

നിരോധനം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന തലങ്ങളിൽ കർമ്മ സമിതി രൂപീകരിക്കാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. 

Tags:    
News Summary - Ban on single use plastic from July 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.