250ൽ അധികം ​ജീവനക്കാർക്ക് ​കോവിഡ്​; ഫാക്​ടറി അടച്ചിട​ണമെന്ന്​ ബജാജ്​ ജീവനക്കാർ

മുംബൈ: 250ൽ അധികം ജീവനക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ ബജാജ്​ നിർമാണ​ യൂനിറ്റ്​ താൽകാലികമാ​യി അടച്ചിടണമെന്ന ആവശ്യവുമായി തൊഴിലാളികൾ രംഗത്ത്​. ഇന്ത്യയിലെ മുൻ നിര മോ​ട്ടോർ ​ൈബക്ക്​ കയറ്റുമതി കമ്പനിയാണ്​ ബജാജ്​ ഓ​ട്ടോ. ജീവനക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ നിർമാണം പാതിനിലച്ചിരുന്നു. കൂടുതൽ പേരിലേക്ക്​ രോഗം പടരുന്ന സാഹചര്യത്തിലാണ്​ നിർമാണ യൂനിറ്റ്​ അടച്ചിടണമെന്ന ആവശ്യവുമായി തൊഴിലാളികൾ രംഗത്തെത്തിയത്​. 

മാർച്ചിൽ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്​ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. വൻകിട കമ്പനികൾ ഒഴികെ നിരവധി ചെറുകിട കച്ചവടക്കാരും നിർമാണയൂനിറ്റുകളും പ്രവർത്തനം നിർത്തിവെച്ചു. 

ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്​ട്രയിൽ പ്രവർത്തിക്കുന്ന ബജാജ്​ ഓ​​ട്ടോ ജീവനക്കാരിൽ രോഗബാധ ഉയർന്നിട്ടും അടച്ചിടാൻ തയാറായിരുന്നില്ല.  

വൈറസിനൊപ്പം ജീവിക്കുകയാണ്​ വേണ്ടതെന്നും ജോലി നിർത്തിവെക്കില്ലെന്നും ജോലിക്കെത്താത്തവർക്ക്​ ശമ്പളം നൽകില്ലെന്നും ജീവനക്കാർക്ക്​ കമ്പനി കത്തയച്ചിരുന്നു. എന്നാൽ ​രോഗഭീതി മൂലം ജീവനക്കാർ ജോലിക്ക്​ വരാൻ മടിക്കുകയാണെന്നും ധാരാളംപേർ അവധിയെടുക്കുകയും ചെയ്യുകയാണെന്ന്​ ബജാജ്​ ഓ​ട്ടോ വർക്കേഴ്​സ്​ തൊഴിലാളി യൂനിയൻ പ്രസിഡൻറ്​ തെങ്കഡെ ബാജിറാവു പറഞ്ഞു. 

ജൂൺ 26 വരെ കമ്പനിയിലെ 8000​േത്താളം ജീവനക്കാരിൽ 140 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതായു​ം രണ്ടുപേർ മരിച്ചതായും കമ്പനി അറിയിച്ചിരുന്നു. എങ്കിലും താൽകാലികമായി ഫാക്​ടറി അടച്ചിടാൻ കമ്പനി തയാറായിരുന്നില്ല. 

Tags:    
News Summary - Bajaj Auto unions demand factory halt after workers test positive for Covid -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.